ചൈനയുടെ അന്തർവാഹിനി കറാച്ചി തുറമുഖത്ത്
Friday, January 6, 2017 2:44 PM IST
ഇസ്ലാമാബാദ്: ചൈനയുടെ ആണവ അന്തർവാഹിനി കറാച്ചി തുറമുഖത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ ഗൂഗിൾ എർത്ത് മാപ്പിൽ. 2015 മേയിലാണ് ചൈനീസ് നാവികസേനയുടെ ടൈപ്പ് 093 ഷാൻ അന്തർവാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. ക്രൂസ് മിസൈലുകളും ടോർപ്പിഡോകളും വഹിച്ചുകൊണ്ടുള്ള അന്തർവാഹിനിയാണിതെന്ന് പ്രതിരോധ വിദഗ്ധർ സ്‌ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചൈനതന്നെയാണ് അന്തർവാഹിനി കറാച്ചിയിലെത്തിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇന്ത്യൻ മഹാസമുദ്രത്തിലെ അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട വേളയിലായിരുന്നു ഇത്. ആണവ അന്തർവാഹിനികൾക്ക് ഇടയ്ക്കിടയ്ക്ക് ഇന്ധനം മാറ്റേണ്ടിവരില്ല എന്നതിനാൽ മാസങ്ങളോളം ഇവ കടലിനടിയിൽ പ്രവർത്ത നസജ്‌ജമായിരിക്കും.