അസാസ്: സിറിയിയിലെ അതിർത്തി പ്രദേശമായ അസാസിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏറെയും സിവിലിയൻമാരാണ്. വിമതരുടെ സ്വാധീനമേഖലയിലാണു സ്ഫോടനം. ആക്രമണത്തിനു പിന്നിൽ ഐഎസാണെന്നു വിമതർ ആരോപിച്ചു.