ബ്രസീലിൽ 33 തടവുകാരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി
Sunday, January 8, 2017 12:46 AM IST
ബ്രസീലിയ: വടക്കൻ ബ്രസീലിലെ റൊറൈമയിലുള്ള ജയിലിൽ മയക്കുമരുന്നു മാഫിയ 33 തടവുകാരെ കൊലപ്പെടുത്തി. ഇ വരിൽ മുപ്പതോളം പേരുടെ മൃതദേഹം തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

റൊറൈമയ്ക്ക് സമീപമുള്ള മനാസ് സിറ്റിയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ 60 പേർ കൊല്ലപ്പെട്ട് നാലുദിവസം പിന്നിടുമ്പോഴാണ് വീണ്ടും സമാനമായ സംഭവം നടന്നത്. ജയിലിൽ ആധിപത്യം സ്ഥാപിക്കാനുള്ള മാഫിയകളുടെ നീക്കമാണ് സംഘർഷത്തിൽ എത്തിച്ചത്. പ്രത്യേകസേന ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജയിലിൽ സ്ഥിതിഗതികൾ ശാന്തമായതായും മോറെസ് പറഞ്ഞു.