ഈസ്താംബുൾ ആക്രമണം നടത്തിയത് ഉസ്ബെക് ഭീകരൻ
Sunday, January 8, 2017 12:09 PM IST
ഈസ്താംബുൾ: പുതുവത്സരാഘോഷ വേളയിൽ തുർക്കിയിലെ ഈസ്റ്റാംബൂളിലെ റെയ്ന നിശാക്ലബ്ബിൽ ആക്രമണം നടത്തിയത് ഉസ്ബെക്കിസ്‌ഥാൻ സ്വദേശിയായ ഭീകരനാണെന്നു തിരിച്ചറിഞ്ഞു. രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധ്യേഷ്യയിലെ ഐഎസ് സെല്ലിൽ അംഗമായ എബു മുഹമ്മദ് ഹൊരാസനി എന്ന 34കാരനായ ഉസ്ബെക് ജിഹാദിസ്റ്റാണ് അക്രമിയെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.