ഇറാൻ മുൻ പ്രസിഡന്റ് റഫ്സൻജാനി അന്തരിച്ചു
Sunday, January 8, 2017 12:09 PM IST
ടെഹ്റാൻ: ഇറാന്റെ മുൻ പ്രസിഡന്റ് അലി അക്ബർ ഹാഷ്മെ റഫ്സൻജാനി(82) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നു ടെഹ്റാനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് തസ്നിം വാർത്താ ഏജൻസി അറിയിച്ചു.

1989മുതൽ 1997വരെ ഇറാൻ പ്രസിഡന്റായിരുന്ന റഫ്സൻജാനി 2005ൽ അഹമ്മദി നെജാദിനോടു പരാജയപ്പെട്ടു.
പിന്നീട് പാർലമെന്റും ഗാർഡിയൻ കൗൺസിലും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ചുമതലയുള്ള എക്സ്പീഡിയൻസി കൗൺസിലിന്റെ അധ്യക്ഷനായി റഫ്സൻജാനി പ്രവർത്തിച്ചുവരികയായിരുന്നു.