ബ്രിട്ടനിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥൻ രാജിവച്ചു
Saturday, January 14, 2017 2:17 PM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​നി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ എം​​​​ബ​​​​സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഷാ​​​​യ് മ​​​​സോ​​​​ട്ട് രാ​​​​ജി​​​​വ​​​​ച്ചു. അ​​​​ൽ ജ​​​​സീ​​​​റ ചാ​​​​ന​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​യാ​​​​ൾ ബ്രി​​​​ട്ട​​​​നെ​​​​തി​​​​രേ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു രാ​​​​ജി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബ്രി​​​​ട്ട​​​​നോ​​​​ട് ഇ​​​​സ്ര​​​​യേ​​​​ൽ മാ​​​​പ്പു പ​​​​റ​​​​ഞ്ഞു. ബ്രി​​​​ട്ട​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ല​​​​ൻ ഡ​​​​ങ്ക​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഡാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ദി ​​​​ലോ​​​​ബി എ​​​​ന്ന ഒ​​​​ളി​​​​കാ​​​​മ​​​​റ ഒാ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലൂ​​​​ടെ അ​​​​ൽ ജ​​​​സീ​​​​റ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ എം​​​​ബ​​​​സി വ്യ​​​​ക്താ​​​​വ് ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.