സീനിയർ ബുഷ് ആശുപത്രിയിൽ
Wednesday, January 18, 2017 1:44 PM IST
ഹൂസ്റ്റൺ: മുൻ യുഎസ് പ്രസിഡന്റ ജോർജ് എച്ച്ഡബ്ളിയു ബുഷിനെ (സീനിയർ ബുഷ്) ശ്വാ സതടസത്തെത്തുടർന്ന് ഹൂസ്റ്റണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 കാരനായ ബുഷിന്റെ നില മെച്ചപ്പെട്ടെന്നും ഏതാനും ദിവസത്തിനകം ആശുപത്രി വിടാമെന്നും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.