സാംസംഗ് മേധാവിക്ക് എതിരേ വാറന്‍റില്ല
സാംസംഗ് മേധാവിക്ക് എതിരേ വാറന്‍റില്ല
Thursday, January 19, 2017 2:02 PM IST
സി​​​യൂ​​​ൾ: അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ സാം​​​സം​​​ഗ് മേ​​​ധാ​​​വി ലീ ​​​ജെ​​​യ് യോ​​​ങി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റു വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ കോ​​​ട​​​തി നി​​​രാ​​​ക​​​രി​​​ച്ചു.

ഇം​​​പീ​​​ച്ചു​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യയാ​​​യ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക്ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സു​​​ഹൃ​​​ത്ത് ചോ​​​യി സൂ​​​ൺ​​​സി​​​ലി​​​നു വ​​​ൻ​​​തു​​​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കു​​​ക​​​യും പ​​​ക​​​രം പാ​​​ർ​​​ക്കി​​​ൽ​​​നി​​​ന്ന് ആ​​​നു​​​കൂ​​​ല്യം കൈ​​​പ്പ​​​റ്റു​​​ക​​​യു ചെ​​​യ്തെ​​​ന്നാ​​​ണ് യോ​​​ങി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്.


മ​​​തി​​​യാ​​​യ തെ​​​ളി​​​വു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ഖേ​​​ദ​​​ക​​​ര​​​മാ​​​ണെ​​​ന്നും യോ​​​ങി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.