ഉ​ത്ത​ര​കൊ​റി​യ​യെ നേ​രി​ടാ​ൻ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം
Saturday, January 21, 2017 2:08 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യ്ക്കു പു​തി​യൊ​രു മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​ദ്യ ഉ​ത്ത​ര​വു​ക​ളി​ലൊ​ന്ന് ഇ​തി​നാ​യി​രു​ന്നു.അ​മേ​രി​ക്ക​യെ ശ​ക്ത​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ മി​സൈ​ൽ ക​വ​ചം. ഇ​റാ​നി​ലും ഉ​ത്ത​ര​കൊ​റി​യ​യി​ലും നി​ന്നു​ള്ള ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ണ് മി​സൈ​ൽ പ്ര​തി​രോ​ധ ക​വ​ചം ഒ​രു​ക്കു​ന്ന​തെ​ന്ന് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്ത് ദേ​ശാ​ഭി​മാ​ന​ദി​നം ആ​ച​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വും ട്രം​പ് പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ണ് ആ​ച​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കും. മി​സൈ​ൽ ക​വ​ച ഉ​ത്ത​ര​വി​ലും വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ല്ല. ത​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ ന​യ​പ​ര​മാ​യ മു​ൻ​ഗ​ണ​ന വ്യ​ക്ത​മാ​ക്കാ​നാ​ണ് ട്രം​പ് ഈ ​ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.


വൈ​റ്റ്ഹൗ​സി​ന്‍റെ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലും കാ​ര്യ​മാ​യ വി​ശ​ദീ​ക​ര​ണം ഇ​തി​നു ന​ൽ​കി​യി​ട്ടി​ല്ല. ഏ​റ്റ​വും ന​വീ​ന​മാ​യി​രി​ക്കും ഈ ​സം​വി​ധാ​നം എ​ന്നാ​ണ് സൈ​റ്റി​ൽ പ​റ​യു​ന്ന​ത്.

ഒ​ബാ​മ ഭ​ര​ണ​കൂ​ടം ഒ​രു മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം സ്ഥാ​പി​ച്ചി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ​ൻ മി​സൈ​ലു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് മി​സൈ​ലു​ക​ളെ ത​ട​യു​ന്ന മി​സൈ​ൽ ഭേ​ദി​ക​ളു​ടെ എ​ണ്ണം 44 ആ​യി ഈ​വ​ർ​ഷാ​വ​സാ​നം വ​ർ​ധി​ക്കും. അ​തി​നു​ള്ള പ​ണം ഒ​ബാ​മ​യു​ടെ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു.

ഇ​വ​യു​ടെ എ​ണ്ണം കൂ​ട്ടാ​നും കൂ​ടു​ത​ൽ ന​വീ​ന​മാ​യ മി​സൈ​ൽ ഭേ​ദി​ക​ൾ സ്ഥാ​പി​ക്കാ​നു​മാ​കും ട്രം​പ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​തി​രോ​ധ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.