സുരക്ഷാമേധാവിപദം വേണ്ടെന്നു റോബർട്ട് ഹാർവാർഡ്
സുരക്ഷാമേധാവിപദം വേണ്ടെന്നു റോബർട്ട് ഹാർവാർഡ്
Friday, February 17, 2017 1:56 PM IST
വാ​​ഷിം​​ഗ്ട​​ൺ: പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വാ​​കാ​​നി​​ല്ലെ​​ന്ന് റിട്ട. വൈ​​സ് അ​​ഡ്മി​​റ​​ൽ റോ​​ബ​​ർ​​ട്ട് ഹാ​​ർ​​വാ​​ർ​​ഡ്. റ​​ഷ്യ​​ൻ ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ രാ​​ജി​​വ​​യ്ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​നാ​​യ മൈ​​ക്ക​​ൽ ഫ്ലി​​ന്നി​​നു പ​​ക​​ര​​മാ​​ണ് ഹാ​​ർ​​വാ​​ർ​​ഡി​​ന് ട്രം​​പ് പ​​ദ​​വി ഓ​​ഫ​​ർ ചെ​​യ്ത​​ത്.

മു​​ൻ നേ​​വി​​ സീ​​ൽ അം​​ഗ​​മാ​​യ ഹാ​​ർ​​വാ​​ർ​​ഡ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ജെ​​യിം​​സ് മാ​​റ്റി​​സി​​ന്‍റെ കീ​​ഴി​​ൽ നേ​​ര​​ത്തെ യു​​എ​​സ് സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡി​​ൽ ഡെ​​പ്യൂ​​ട്ടി ക​​മാ​​ൻ​​ഡ​​റാ​​യി​​രു​​ന്നു. തി​​ക​​ച്ചും വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണ് ട്രം​​പ് ന​​ൽ​​കി​​യ ഓ​​ഫ​​ർ നി​​ര​​സി​​ച്ച​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ആ​​ക്ടിം​​ഗ് സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് കെ​​യ്ത് കെ​​ല്ലോ​​ഗ്, റി​​ട്ട​​യേ​​ർ​​ഡ് ജ​​ന​​റ​​ൽ ഡേ​​വി​​ഡ് പെ​​ട്രാ​​സ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് പ​​ദ​​വി​​യി​​ലേ​​ക്കു ഇ​​നി പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.