ഇന്ത്യൻ എൻജിനിയറുടെ വധത്തിൽ പ്രതിഷേധിച്ചു
ഇന്ത്യൻ എൻജിനിയറുടെ വധത്തിൽ പ്രതിഷേധിച്ചു
Saturday, February 25, 2017 3:01 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മി​​സൂ​​റി​​യി​​ലെ കാ​​ൻ​​സാ​​സ് ന​​ഗ​​ര​​ത്തി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് സ്വ​​ദേ​​ശി​​യാ​​യ എ​​ൻ​​ജി​​നി​​യ​​ർ ശ്രീ​​നി​​വാ​​സി​​നെ മു​​ൻ യു​​എ​​സ് നാ​​വി​​കോ​​ദ്യോ​​ഗ​​സ്ഥ​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്ന സം​​ഭ​​വ​​ത്തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം. വം​​ശീ​​യവി​​ദ്വേ​​ഷ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നാ​​ണു നി​​ഗ​​മ​​നം. ലോ​​ക്ക​​ൽ​​ പോ​​ലീ​​സി​​നു പു​​റ​​മേ എ​​ഫ്ബി​​ഐ​​യും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

വി​​ദ്വേ​​ഷം വി​​ജ​​യി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് ക​​ലി​​ഫോ​​ർ​​ണി​​യയി​​ൽ​​നി​​ന്നു​​ള്ള ഡെ​​മോ​​ക്രാ​​റ്റി​​ക് സെ​​ന​​റ്റ​​ർ ക​​മ​​ല ഹാ​​രീ​​സ് പ​​റ​​ഞ്ഞു. ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മെ​​ന്നാ​​ണ് കാ​​ൻ​​സാ​​സ് വെ​​ടി​​വ​​യ്പി​​നെ​​ക്കു​​റി​​ച്ചു ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭാം​​ഗം പ്ര​​മീ​​ള ജ​​യ​​പാ​​ൽ പ്ര​​തി​​ക​​രി​​ച്ച​​ത്. വം​​ശീ​​യവി​​ദ്വേ​​ഷം വ​​ച്ചു​​പൊ​​റു​​പ്പി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ ത​​നി​​ക്കു വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്നും ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ​​നി​​ന്നു​​ള്ള കോ​​ൺ​​ഗ്ര​​സ് അം​​ഗം ഖ​​ന്ന പ​​റ​​ഞ്ഞു. പ​​ശ്ചി​​മേ​​ഷ്യ​​ക്കാ​​ര​​നെ​​ന്നു സം​​ശ​​യി​​ച്ചാ​​ണ് ശ്രീ​​നി​​വാ​​സി​​നു നേ​​ർ​​ക്ക് അ​​ക്ര​​മി വെ​​ടി​​യു​​തി​​ർ​​ത്ത​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ശ്രീ​​നി​​വാ​​സി​​നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​ലോ​​ക് മ​​ദ​​സാ​​നി​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.