ബിജെപി വിജയത്തിൽ ചൈനയ്ക്ക് ആശങ്ക
Thursday, March 16, 2017 12:20 PM IST
ബെ​യ്ജിം​ഗ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ബി​ജെ​പി നേ​ടി​യ വ​ൻ വി​ജ​യം ചൈ​ന​യെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. മോ​ദി​യു​ടെ വി​ജ​യം ചൈ​ന​യ്ക്ക് അ​ത്ര സു​ഖ​ക​ര​മ​ല്ലെ​ന്നു ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മം ഗ്ലോ​ബ​ൽ ടൈം​സി​ലെ ലേ​ഖ​നം വ്യ​ക്ത​മാ​ക്കു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ ഇ​നി ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ആ​ശ​ങ്ക. 2019ൽ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലും ഗ്ലോ​ബ​ൽ ടൈം​സ് ന​ട​ത്തു​ന്നു​ണ്ട്.


അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും മോ​ദി ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ ക​ടു​ത്ത നി​ല​പാ​ടു​ക​ൾ തു​ട​രും. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ച്ചേ​ക്കും-​ഗ്ലോ​ബ​ൽ ടൈം​സ് പ​റ​യു​ന്നു. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം മോ​ദി ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​തു ടൈം​സ് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.