നാറ്റോയ്ക്കും യുഎസിനും ജർമനി വൻതുക നൽകാനുണ്ടെന്നു ട്രംപ്
Sunday, March 19, 2017 11:10 AM IST
ബ​​ർ​​ലി​​ൻ: നാ​​റ്റോ​​യ്ക്കും അ​​മേ​​രി​​ക്ക​​യ്ക്കും കു​​ടി​​ശി​​ക ഇ​​ന​​ത്തി​​ൽ ജ​​ർ​​മ​​നി വ​​ൻ​​തു​​ക ന​​ൽ​​കാ​​നു​​ണ്ടെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ വാ​​ദം ജ​​ർ​​മ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി ഉ​​ർ​​സു​​ല വോ​​ൺ ഡെ​​ർ ലെ​​യ​​ൻ നി​​രാ​​ക​​രി​​ച്ചു.

വാ​​ഷിം​​ഗ്ട​​ണി​​ൽ ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​ന്‍റെ പി​​റ്റേ​​ന്നാ​​ണ് ജ​​ർ​​മ​​നി അ​​മേ​​രി​​ക്ക​​യു​​ടെ​​യും നാ​​റ്റോ​​യു​​ടെ​​യും ക​​ട​​ക്കാ​​രാ​​ണെ​​ന്നു ട്രം​​പ് ട്വീ​​റ്റ് ചെ​​യ്ത​​ത്.ജ​​ർ​​മ​​നി​​യു​​ടെ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു നാ​​റ്റോ​​യ്ക്കും അ​​മേ​​രി​​ക്ക​​യ്ക്കും വ​​ൻ​​തു​​ക ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി​​വ​​രു​​ന്നു​​ണ്ടെ​​ന്നും ഈ ​​തു​​ക മ​​ട​​ക്കി ന​​ൽ​​ക​​ണ​​മെ​​ന്നു​​മാ​​ണു ട്രം​​പ് പ​​റ​​ഞ്ഞ​​ത്.