ട്രംപ്-റഷ്യൻ ബന്ധം എഫ്ബിഐ അന്വേഷിക്കുന്നു
Monday, March 20, 2017 10:36 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വി​​ജ​​യി​​ച്ച യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യെ​​ന്ന ആ​​രോ​​പ​​ണ​​ത്തെ​​ക്കു​​റി​​ച്ച് എ​​ഫ്ബി​​ഐ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണെ​​ന്നു എ​​ഫ്ബി​​ഐ മേ​​ധാ​​വി ജെ​​യിം​​സ് കോ​​മി വ്യ​​ക്ത​​മാ​​ക്കി. ട്രം​​പി​​ന്‍റെ പ്ര​​ചാ​​ര​​ണ ടീം ​​ക്രെം​​ലി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ എ​​ന്ന കാ​​ര്യ​​വും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്ന് കോ​​മി പ​​റ​​ഞ്ഞു. റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​​ക്കു​​റി​​ച്ച് കോ​​ൺ​​ഗ്ര​​സി​​ലെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​മ്മി​​റ്റി മു​​ന്പാ​​കെ മൊ​​ഴി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു കോ​​മി.

അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ടോ ഇ​​ല്ല​​യോ എ​​ന്ന കാ​​ര്യം സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ എ​​ഫ്ബി​​ഐ വെ​​ളി​​പ്പെ​​ടു​​ത്താ​​റി​​ല്ല. എ​​ന്നാ​​ൽ ഇ​​ത് അ​​സാ​​ധാ​​ര​​ണ സാ​​ഹ​​ച​​ര്യ​​മാ​​ണെ​​ന്നും അ​​തി​​നാ​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്നും കോ​​മി പ​​റ​​ഞ്ഞു.മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ഒ​​ബാ​​മ​​യു​​ടെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം ട്രം​​പ് ട​​വ​​റി​​ലെ ത​​ന്‍റെ ഫോ​​ണു​​ക​​ൾ അ​​ധി​​കൃ​​ത​​ർ ചോ​​ർ​​ത്തി​​യെ​​ന്ന ട്രം​​പി​​ന്‍റെ ആ​​രോ​​പ​​ണം സാ​​ധൂ​​ക​​രി​​ക്കാ​​നു​​ള്ള തെ​​ളി​​വൊ​​ന്നും ഇ​​തു​​വ​​രെ എ​​ഫ്ബി​​ഐ​​യ്ക്കോ ജ​​സ്റ്റീ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​നോ കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും കോ​​മി പ​​റ​​ഞ്ഞു.