ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിനു സാധ്യത വർധിച്ചു: മൂൺ
Wednesday, May 17, 2017 11:33 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലി​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ച്ചെ​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ​​യ് ഇ​​ൻ. മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി ഉ​​ത്ത​​ര​​കൊ​​റി​​യ പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​തു വ​​ക​​വ​​ച്ചു​​കൊ​​ടു​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ മൂ​​ൺ പ​​റ​​ഞ്ഞു.

സ​​മാ​​ധാ​​ന ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ പ്യോ​​ഗ്യാം​​ഗി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്താ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ന്നും സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം മൂ​​ൺ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. എന്നാൽ ഞാ​​യ​​റാ​​ഴ്ച ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​ത്തി​​യ മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ത്തോ​​ടെ സ്ഥി​​തി​​ഗ​​തി​​ക​​ൾ മാ​​റി. ആ​​ണ​​വാ​​യു​​ധം വ​​ഹി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള മി​​സൈ​​ലാ​​ണു പ​​രീ​​ക്ഷി​​ച്ച​​തെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ വ്യ​​ക്ത​​മാ​​ക്കു​​ക​​യു​​ണ്ടാ​​യി.