തകർന്നുപോയി: അരിയാന ഗ്രാൻഡെ
തകർന്നുപോയി:  അരിയാന ഗ്രാൻഡെ
Tuesday, May 23, 2017 11:35 AM IST
ല​​​ണ്ട​​​ൻ: മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഞെ​​​ട്ടി​​​ത്ത​​​രി​​​ച്ച് ഗാ​​​യി​​​ക അരിയാന ഗ്രാൻ ഡെ. ‘ത​​​ക​​​ർ​​​ന്നു, ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ൽ​​​നി​​​ന്ന് സോ​​​റി പ​​​റ​​​യു​​​ന്നു. എ​​​നി​​​ക്കു വാ​​​ക്കു​​​ക​​​ളി​​​ല്ല’- മാ​​​ഞ്ച​​​സ്റ്റ​​​റി​​​ൽ ആ​​​രാ​​​ധ​​​ക​​​രെ ഹ​​​രം​​​കൊ​​​ള്ളി​​​ച്ച ഗാ​​​യി​​​ക ആ​​​ക്ര​​​മ​​​ണ​​​വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​ശേ​​​ഷം ട്വീ​​​റ്റ് ചെ​​​യ്തു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​ത്രി 10.35ന് ​​​മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി ക​​​ഴി​​​ഞ്ഞ് ഇരുപത്തിമൂന്നുകാ​​​രി​​​യാ​​​യ ഗാ​​​യി​​​ക സ്റ്റേ​​​ജ് വി​​​ട്ട​​​യു​​​ട​​​നെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ബൈ ​​​ബൈ മാ​​​ഞ്ച​​​സ്റ്റ​​​ർ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അരിയാന സ്റ്റേ​​​ജ് വി​​​ട്ട​​​തെ​​​ന്നും ലൈ​​​റ്റു​​​ക​​​ൾ അ​​​ണ​​​ഞ്ഞ​​​യു​​​ട​​​ൻ ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നും ദൃ​​​ക്സാ​​​ക്ഷി​​​യാ​​​യ മ​​​ജീ​​​ദ് ഖാ​​​ൻ ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.


വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ക​​​ച്ചേ​​​രി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി ഗാ​​​യി​​​ക അ​​​റി​​​യി​​​ച്ചു. ബ​​​ൽജി​​​യം, പോ​​​ള​​​ണ്ട്, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ​​​ര്യ​​​ട​​​ന​​​വും റ​​​ദ്ദാ​​​ക്കി. അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ്പ് ഗാ​​​യി​​​ക​​​യും ന​​​ടി​​​യും ന​​​ർ​​​ത്ത​​​കി​​​യു​​​മാ​​​യ ആ​​​ര്യാ​​​ന 1993ൽ ​​​ഫ്ളോ​​​റി​​​ഡ​​​യി​​​ലാ​​​ണു ജ​​​നി​​​ച്ച​​​ത്.​​​

എം​​​ടി​​​വി മ്യൂ​​​സി​​​ക് അ​​​വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് സം​​​ഗീ​​​ത അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി​​​യ അരിയാന​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ ആ​​​ൽ​​​ബം ഡെ​​​യി​​​ഞ്ച​​​റ​​​സ് വു​​​മ​​​ൻ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.