ഓസ്ട്രേലിയൻ സന്ദർശനത്തിന് ഓൺലൈനായി വീസ അപേക്ഷ
ഓസ്ട്രേലിയൻ സന്ദർശനത്തിന് ഓൺലൈനായി വീസ അപേക്ഷ
Monday, June 19, 2017 10:28 AM IST
മെ​​​ൽ​​​ബ​​​ൺ: ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു സ​​​ന്ദ​​​ർ​​​ശ​​​ക​​​ വീ​​​സ​​​യ്ക്ക് ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വീ​​​സ വേ​​​ഗം ല​​​ഭി​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ കു​​​ടി​​​യേ​​​റ്റ കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി അ​​​ല​​​ക്സ് ഹോ​​​ക്ക് പ​​​റ​​​ഞ്ഞു. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ ഈ​​​യി​​​ടെ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. 2017 ലെ ​​​ആ​​​ദ്യ നാ​​​ലു മാ​​​സം കൊ​​​ണ്ട് 65,000 ലേ​​​റെ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു സ​​​ന്ദ​​​ർ​​​ശ​​​ക വീ​​​സ ന​​​ല്കി.


പു​​​തി​​​യ സം​​​വി​​​ധാ​​​നം എല്ലാം ദി​​​വ​​​സ​​​വും 24 മ​​​ണി​​​ക്കൂ​​​റും അ​​​പേ​​​ക്ഷ ന​​​ല്കാ​​​ൻ സ​​​ഹാ​​​യി​​​ക്കും. വീ​​​സ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. അ​​​പേ​​​ക്ഷ​​​യു​​​ടെ നി​​​ല എ​​​ന്താ​​​യി എ​​​ന്ന് ഓ​​​ൺ​​​ലൈ​​​നി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാം. ഇ​​​തു യാ​​​ത്രാ പ​​​രി​​​പാ​​​ടി തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഹോ​​​ക്ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.