ജാപ്പനീസ് പ്രതിരോധമന്ത്രി ടോമോമി ലാൻഡ രാജിവച്ചു
Friday, July 28, 2017 12:57 PM IST
ടോ​​​ക്കി​​​യോ: ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​യാ​​​യ ജാ​​പ്പ​​നീ​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ടോ​​​മോ​​​മി ലാ​​​ൻ​​​ഡ രാ​​​ജി​​​വ​​​ച്ചു. അ​​​ടു​​​ത്ത ആ​​​ഴ്ച ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ പു​​​ന​​​ഃസം​​​ഘ​​​ട​​​ന​​​യി​​​ൽ ടോ​​​മോ​​​മി​​​ക്കു സ്ഥാ​​​ന​​​ഭ്രം​​​ശം സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തി​​​യി​​​രി​​​ക്കെ​​​യാ​​​ണ് രാ​​​ജി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​ച്ച​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ബേ ജ​​​ന​​​ങ്ങ​​​ളോ​​​ടു മാ​​​പ്പു ചോ​​​ദി​​​ച്ചു. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഫൂ​​​മി​​​യോ കി​​​ഷി​​​ദ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


തെ​​​ക്ക​​​ൻ സു​​​ഡാ​​​നി​​​ൽ യു​​​എ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ജ​​​പ്പാ​​​ൻ സൈ​​​നി​​​ക​​​രെ അ​​​യ​​​ച്ചി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സ്ഥി​​​തി​ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്തേ​​​ക്ക് സൈ​​​ന്യ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​ല​​​ക്ക് മ​​​റി​​​ക​​​ട​​​ന്നാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം സു​​​ഡാ​​​നി​​​ലേ​​​ക്ക് സൈ​​​നി​​​ക​​​രെ അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.