യെമൻ തീരത്ത് കു​ടി​യേറ്റ ദുരന്തം; 56 പേർ മുങ്ങി മരിച്ചു
Thursday, August 10, 2017 11:42 AM IST
സ​​​​നാ: ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് യെ​മ​നി​ലേ​ക്കു കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച 56 പേ​ർ മു​ങ്ങി​മ​രി​ച്ചു. നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി.

കു​ടി​യേ​റ്റ​ക്ക​ട​ത്തു ന​ട​ത്തു​ന്ന മാ​ഫി​യ ഇ​വ​രെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു ക​​​​ട​​​​ലി​​​​ൽ ചാ​​​​ടി​​​​ച്ച​​​​താ​​​​ണ് ദു​​​​ര​​​​ന്ത​​​​ത്തി​​​​നു കാ​​​​ര​​​​ണം. ര​ണ്ടു ക​പ്പ​ലു​ക​ളി​ലാ​യി 300 പേ​രെ​യാ​ണു ക​ട​ലി​ൽ ചാ​ടി​ച്ച​ത്.

പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ആ​​​​ളു​​​​ക​​​​ളെ ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ലി​​​​ൽ ചാ​​​​ടി നീ​​​​ന്തി ക​​​​ര​​​​യ്ക്കു ക​​​​യ​​​​റാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.