ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഉത്തരകൊറിയ വീണ്ടും മിസൈൽ  പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
Saturday, August 12, 2017 12:44 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പു​​​തി​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​യ ജോ​​​സ​​​ഫ് ബെ​​​ർ​​​മു​​​ഡ​​​സ് ആ​​​ണ് സാ​​​റ്റ​​​ലൈ​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ൾ അ​​​വ​​​ക​​​ലോ​​​ക​​​നം ചെ​​​യ്തു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്ന​​​ത്.

2016ൽ ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ച പൊ​​​ക്ഗു​​​ക്സോം​​​ഗ്-1 എ​​​ന്ന മി​​​സൈ​​​ലി​​​ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പാ​​​യി​​​രി​​​ക്കാം പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ​​​സ​​​ഫി​​​ക്കി​​​ലെ മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി ത​​​ങ്ങ​​​ൾ​​​ക്കു കൈ​​​വ​​​ന്ന​​​താ​​​യി അ​​​ന്ന് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം​​​ഗ് ജോം​​​ഗ് ഉ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


അ​​​ണ്വാ​​​യു​​​ധം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര മി​​​സൈ​​​ലു​​​ക​​​ൾ ജു​​​ലൈ അ​​​വ​​​സാ​​​നം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി​​​ക​​​ളും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മ​​​റു​​​പ​​​ടി​​​ക​​​ളും കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യെ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.