പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
Sunday, September 17, 2017 11:13 AM IST
ലാ​​ഹോ​​ർ: പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ രാ​​ജി​​യെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വു വ​​ന്ന സീ​​റ്റി​​ലേ​​ക്കു ഇ​​ന്ന​​ലെ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്നു.
എ​​ൻ​​എ-120 മ​​ണ്ഡ​​ല​​ത്തി​​ൽ വോ​​ട്ടെ​​ണ്ണ​​ൽ പൂ​​ർ​​ത്തി​​യാ​​യ 220 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ 134 എ​​ണ്ണ​​ത്തി​​ൽ ഷ​​രീ​​ഫി​​ന്‍റെ ഭാ​​ര്യ കു​​ൽ​​സൂം ന​​വ​​സി​​നാ​​ണു ലീ​​ഡ്. കു​​ൽ​​സു​​മി​​ന് 35600 വോ​​ട്ടും തൊ​​ട്ട​​ടു​​ത്ത എ​​തി​​രാ​​ളി​​യാ​​യ യാ​​സ്മി​​ന് 28000 വോ​​ട്ടും കി​​ട്ടി. ഇ​​മ്രാ​​ൻ​​ഖാ​​ന്‍റെ പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ് യാ​​സ്മി​​ൻ.


പി​​എം​​എ​​ൽ-​​എ​​ൻ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ കു​​ൽ​​സൂം ചി​​കി​​ത്സ​​യ്ക്കാ​​യി ല​​ണ്ട​​നി​​ലാ​​ണ്. ന​​വാ​​സ് ഷ​​രീ​​ഫും ല​​ണ്ട​​നി​​ലു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം അ​​റി​​ഞ്ഞ​​ശേ​​ഷ​​മേ ഇ​​രു​​വ​​രും പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു മ​​ട​​ങ്ങൂ. പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ന​​വാ​​സി​​നെ അ​​യോ​​ഗ്യ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ച ജൂ​​ലൈ 28ലെ ​​സു​​പ്രീം​​കോ​​ട​​തി​​വി​​ധി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദം രാ​​ജി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.