സഭാധ്യക്ഷന്മാരുടെ സമ്മേളനം ജർമനിയിൽ
Saturday, October 14, 2017 11:11 AM IST
ബെ​​ർ​​ലി​​ൻ: പൗ​​ര​​സ്ത്യ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​ന്മാ​​രു​​ടെ സ​​മ്മേ​​ള​​നം 18 മു​​ത​​ൽ 22 വ​​രെ ജ​​ർ​​മ​​നി​​യി​​ലെ ബെ​​ർ​​ലി​​നി​​ൽ ന​​ട​​ക്കും.

19നു ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ പ​​ര​​മാ​​ധ്യ​​ക്ഷ​​ൻ അ​​ന്ത്യോ​​ഖ്യാ പാ​​ത്രി​​യ​​ർ​​ക്കീ​​സ് പ​​രി​​ശു​​ദ്ധ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​ൻ ബാ​​വാ, കോ​​പ്റ്റി​​ക് പാ​​ത്രി​​യ​​ർ​​ക്കീ​​സ് പോ​​പ് ത​​വ​​ദ്രോസ് ര​​ണ്ടാ​​മ​​ൻ, അ​​ർ​​മേ​​നി​​യ​ൻ കാ​​തോ​​ലി​​ക്ക ക​​രേകിൻ ദ്വി​​തീ​​യ​​ൻ, കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ക്കും.


20നു ​​ജ​​ർ​​മനി​​യി​​ലെ ഇ​​വാ​​ഞ്ച​​ലി​​ക്ക​​ൽ സ​​ഭ​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ’പൂ​​ർ​​വ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ക്രൈ​​സ്ത​​വ​​സ​​ഭ​​ക​​ളു​​ടെ ഭാ​​വി’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സെ​​മി​​നാ​​ർ ന​​ട​​ത്തും. ‘സ്വ​​ത​​ന്ത്ര ഭാ​​ര​​ത​​ത്തി​​ലെ മാ​​ർ​​ത്തോ​​മ​​ൻ ക്രൈ​​സ്ത​​വ​​രു​​ടെ സ്വ​​ത്വം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

സ​​ഭാ​​ധ്യ​​ക്ഷ​ന്മാ​​ർ 18നു ​​ജ​​ർ​മ​ൻ പ്ര​​സി​​ഡ​​ന്‍റ് ഫ്രാ​​ങ്ക് വാൾ​​ട്ട​​ർ സ്റ്റെ​​യ്ൻ​​മെ​​യ്റെ സ​​ന്ദ​​ർ​​ശി​​ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.