ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഔഡ്രി അസൂലേ അടുത്ത  യുനെസ്കോ സാരഥി
Saturday, October 14, 2017 11:11 AM IST
പാ​രീ​സ്: യു​ണൈ​റ്റ​ഡ് നേ​ഷ​ൻ സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ, സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (യു​നെ​സ്കോ) ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ആ​യി ഫ്ര​ഞ്ചു​കാ​രി ഔ​ഡ്രി അ​സൂ​ലേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫ്രാ​ൻ​സി​ന്‍റെ മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യാ​ണു 45 വ​യ​സു​ള്ള ഈ ​യ​ഹൂ​ദ വ​നി​ത.

ഇ​സ്ര​യേ​ലി​നെ​തി​രാ​യി യു​നെ​സ്കോ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും യു​നെ​സ്കോ​യി​ൽ​നി​ന്നു പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച് മൂ​ന്നാം ദി​വ​സ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടു​ വ​ർ​ഷം ഈ ​യു​എ​ൻ സം​ഘ​ട​ന​യെ ന​യി​ച്ച ബ​ൾ​ഗേ​റി​യ​ക്കാ​രി ഐ​റീ​ന ബൊ​കോ​വ​യു​ടെ പി​ൻ​ഗാ​മി​യാ​കും അ​സൂ​ലേ.

ഖ​ത്ത​റി​ന്‍റെ ഹ​മ​ദ് ബി​ൻ അ​ബ്‌​ദു​ൾ അ​സീ​സ് അ​ൽ ക​വാ​രി​യെ 28നെ​തി​രേ 30 വോ​ട്ടി​നാ​ണ് അ​സൂ​ലേ പി​ന്ത​ള്ളി​യ​ത്. യു​നെ​സ്കോ സാ​ര​ഥ്യം പി​ടി​ക്കാ​ൻ അ​റ​ബിരാ​ജ്യ​ങ്ങ​ൾ ഇ​ത്ത​വ​ണ സം​ഘ​ടി​ത ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ൽ അ​സൂ​ലേ തു​ട​ക്ക​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്നു. ഈ​ജി​പ്ഷ്യ​ൻ സ്ഥാ​നാ​ർ​ഥി അ​വ​സാ​ന റൗ​ണ്ടി​ൽ പി​ന്മാ​റി​യ​ത് ഫ്ര​ഞ്ച് നേ​താ​വി​നു സ​ഹാ​യ​ക​​മാ​യി.

ഖ​ത്ത​റി​ന്‍റെ അ​ൽ ക​വാ​രി​ക്കു വ​ലി​യ വി​ജ​യസാ​ധ്യ​ത​യാ​ണ് ഏ​താ​നും ദി​വ​സംമു​ന്പു പ​റ​ഞ്ഞി​രു​ന്ന​ത്. അ​ദ്ദേ​ഹം ക​ടു​ത്ത യ​ഹൂ​ദവി​രോ​ധി​യാ​ണെ​ന്നു യ​ഹൂ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.


യു​നെ​സ്കോ​യി​ൽ പ​രി​ഷ്കാ​രം വേ​ണ്ട​തു​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് അ​സൂ​ലേ പ്ര​ക​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​ൻ, ഇ​സ്രേലി ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണു നി​യു​ക്ത സാ​ര​ഥി​യു​ടെ വാ​ക്കു​ക​ളി​ലു​ള്ള​ത്. അ​ടു​ത്ത​ മാ​സം യു​നെ​സ്കോ പൊ​തു​സ​ഭ ചേ​ർ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത അ​സൂ​ലേ​യെ ഔ​പ​ചാ​രി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

ഫ്രാ​ൻ​സി​ൽനി​ന്നു ര​ണ്ടാം സാ​ര​ഥി

പാ​രീ​സ് ആ​സ്ഥാ​ന​മാ​യു​ള്ള യു​നെ​സ്കോ​യു​ടെ ര​ണ്ടാ​മ​ത്തെ ഫ്ര​ഞ്ച് സാ​ര​ഥി​യാ​ണ് ഔ​ഡ്രി അ​സൂ​ലേ. 1961-74 കാ​ല​ത്ത് റെ​നെ മ​ഹ്യു യു​നെ​സ്കോ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലാ​യി​രു​ന്നു. 195 രാ​ജ്യ​ങ്ങ​ളാ​ണ് 1945 ന​വം​ബ​ർ 16-നു ​നി​ല​വി​ൽ​ വ​ന്ന സം​ഘ​ട​ന​യി​ലു​ള്ള​ത്.

സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക്കാ​രി​യാ​യ അ​സൂ​ലേ മാ​നേ​ജ്മെ​ന്‍റി​ലും ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും മാ​സ്റ്റേ​ഴ്സ് നേ​ടി​യി​ട്ടു​ണ്ട്. മൊ​റോ​ക്ക​ൻ വം​ശ​ജ​യാ​ണ്. പി​താ​വ് ആ​ന്ദ്രേ അ​സൂ​ലേ മൊ​റോ​ക്കോ​യി​ലെ മു​ഹ​മ്മ​ദ് ആ​റാ​മ​ൻ രാ​ജാ​വി​ന്‍റെ ഉ​പ​ദേ​ഷ്‌​ടാ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.