റോബർട്ട് മുഗാബെയെ ഡബ്ല്യുഎച്ച്ഒ ഗുഡ്‌വിൽ അംബാസഡറാക്കിയതിൽ പ്രതിഷേധം
Saturday, October 21, 2017 12:14 PM IST
ജ​​​നീ​​​വ: സിം​​​ബാ​​​ബ്‌​​​വെ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​(ഡബ്ല്യു എച്ച്ഒ)യു​​​ടെ ഗു​​​ഡ്‌​​​വി​​​ൽ അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​യി. സി​​​ബാ​​​ബ്‌​​​വെ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്പോ​​​ഴാ​​​ണ് മു​​​ഗാ​​​ബെ​​​യെ ആ​​​രോ​​​ഗ്യമേ​​​ഖ​​​ല​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​ള്ള അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​മ​​​ർ​​​ശ​​​ക​​​ർ കു​​റ്റ​​പ്പെ​​ടു​​ത്തി.

ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി ജൂ​​​ണി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യ തെ​​​ദ്രോ​​​സ് ഗെ​​​ബ്രി​​​യെ​​​സ​​​സ് ആ​​​ണ് മു​​​ഗാ​​​ബെ​​​യെ ഗു​​​ഡ്‌​​​വി​​​ൽ അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കി​​​യ​​​ത്. എ​​​ത്യോ​​​പ്യ​​​ക്കാ​​​ര​​​നാ​​​യ തെ​​​ദ്രോ​​​സ് ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ആ​​​ഫ്രി​​​ക്ക​​​ക്കാ​​​ര​​​നാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, മു​​​ഗാ​​​ബെ​​​യും മ​​​ന്ത്രി​​​മാ​​​രും വി​​​ദേ​​​ശ​​​ത്താ​​​ണ് ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​തെ​​​ന്ന് വി​​​മ​​​ർ​​​ശ​​​ക​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നു പു​​​റ​​​മേ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ മു​​​ഗാ​​​ബെ​​​യ്ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.