സൗദിക്ക് എതിരേ ലബനീസ് പ്രസിഡന്‍റ്
Wednesday, November 15, 2017 2:01 PM IST
ബെ​​​യ്റൂ​​​ട്ട് : പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാ​​​ദ് ഹ​​​രീ​​​രി​​​യെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും സൗ​​​ദി അ​​​റേ​​​ബ്യ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​നീ​​​വാ ഉ​​​ട​​​ന്പ​​​ടി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നും ല​​​ബ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക​​​ൽ ഔ​​​ൺ.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണു സൗ​​​ദി​​​യി​​​ൽ നി​​​ന്നു ടി​​​വി​​​യി​​​ലൂ​​​ടെ ഹ​​​രീ​​​രി രാ​​​ജി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ത​​​നി​​​ക്കു സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ താ​​​ൻ ല​​​ബ​​​ന​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നും ഹ​​​രീ​​​രി പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഇ​​​തു മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​ൻ ല​​​ബ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല. ല​​​ബ​​​ന​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ലേ അം​​​ഗീ​​​ക​​​രി​​​ക്കു​​ക​​യു​​ള്ളു​​​വെ​​​ന്ന് ഔ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി.


അ​​​ധി​​​ക​​​കാ​​​ലം കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും രാ​​​ജ്യ​​​കാ​​​ര്യ​​​ങ്ങ​​​ൾ വ​​​ച്ചു​​​താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.