സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു വീണ്ടും റിപ്പോർട്ടുകൾ
സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു  വീണ്ടും റിപ്പോർട്ടുകൾ
Saturday, November 18, 2017 1:54 PM IST
റി​യാ​ദ്/​ല​ണ്ട​ൻ: സൗ​ദി​അ​റേ​ബ്യ​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വ് പു​ത്ര​നും കി​രീ​ടാ​വ​കാ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​നെ അ​ധി​കാ​രം ഏ​ൽ​പി​ച്ച് സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് അ​ഭ്യൂ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് അ​ച്ച​ടി-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ഈ ​അ​ഭ്യൂ​ഹം വ​ള​ർ​ന്നു​ക​ഴി​ഞ്ഞു.

രാ​ജാ​വി​ന് വ​യ​സ് 81 ക​ഴി​ഞ്ഞു. ഒ​ന്ന​ര​മാ​സം മു​ൻ​പ് അ​ദ്ദേ​ഹം റ​ഷ്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​വ​ശ​ത ഉ​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ജ്യ​ഭ​ര​ണം നി​ർ​വ​ഹി​ക്കാ​ൻ പ​റ്റു​ന്ന സ്ഥി​തി​യി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

മ​ക​ൻ മു​ഹ​മ്മ​ദി​ന് 32 വ​യ​സേ ഉ​ള്ളൂ. ആ​ധു​നി​ക സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ൽ അ​ത്ര ചെ​റു​പ്രാ​യ​ത്തി​ൽ ആ​രും ഭ​ര​ണ​മേ​റ്റി​ട്ടി​ല്ല. എ​ന്നാ​ൽ രാ​ജ​സിം​ഹാ​സ​നം ല​ഭി​ക്കാ​ൻ ത​നി​ക്ക് ത​ട​സ​മാ​കാ​വു​ന്ന എ​ല്ലാ​വ​രെ​യും ഒ​തു​ക്കി മു​ന്നേ​റു​ക​യാ​ണ് മു​ഹ​മ്മ​ദ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മു​ഹ​മ്മ​ദി​ലേ​ക്കു ഭ​ര​ണ​ച്ചു​മ​ത​ല മാ​റ്റു​ക​യെ​ങ്കി​ലും ചെ​യ്യു​മെ​ന്നാ​ണു ല​ണ്ട​നി​ലെ ഡെ​യ്‌‌​ലി മെ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


ര​ണ്ടു സാ​ധ്യ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഒ​ന്ന്: രാ​ജാ​വ് സ്ഥാ​ന​ത്യാ​ഗം ചെ​യ്യു​ക. ര​ണ്ട്: രാ​ജാ​വ് സ്ഥാ​ന​ത്തു തു​ട​രു​ക​യും ഭ​ര​ണ​ച്ചു​മ​ത​ല പു​ത്ര​നെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്യു​ക.
അ​ബ്‌‌​ദു​ൾ അ​സീ​സ് രാ​ജാ​വ് 1932-ൽ ​സ്ഥാ​പി​ച്ച സൗ​ദി രാ​ജ​വാ​ഴ്ച​യി​ൽ ഇ​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​ന്മാ​രേ ഭ​രി​ച്ചി​ട്ടു​ള്ളൂ. മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്ഥാ​ന​മേ​ൽ​ക്കു​ന്പോ​ൾ പൗ​ത്ര​ന്മാ​രി​ൽ നി​ന്നു​ള്ള ആ​ദ്യ​രാ​ജാ​വാ​കും.

അ​ബ്‌‌​ദു​ൾ അ​സീ​സി​ന്‍റെ പി​ൻ​ഗാ​മി സൗ​ദ് രാ​ജാ​വി​നെ 1964-ൽ ​മ​റ്റു സ​ഹോ​ദ​ര​ന്മാ​ർ ചേ​ർ​ന്നു രാ​ജി​വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. ധൂ​ർ​ത്തും കാ​ര്യ​പ്രാ​പ്തി​യി​ല്ലാ​യ്മ​യു​മാ​ണ് കാ​ര​ണം. പ​ക​രം​വ​ന്ന ഫൈ​സ​ൽ രാ​ജാ​വി​നെ രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗം വ​ധി​ച്ചു. പി​ന്നീ​ട് സിം​ഹാ​സ​ന​ത്തി​ലേ​റി​യ​വ​രെ​ല്ലാം മ​ര​ണം​വ​രെ പ​ദ​വി വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.