മുഗാബെയെ പുറത്താക്കി
Sunday, November 19, 2017 11:19 PM IST
ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​​വേ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ സാ​​​നു പി​​​എ​​​ഫ് പാ​​​ർ​​​ട്ടിയുടെ നേ​​തൃ​​പ​​ദ​​വി​​യി​​ൽ​​നി​​ന്നു പു​​​റ​​​ത്താ​​​ക്കി. പു​​​തി​​​യ നേ​​​താ​​​വാ​​​യി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മേ​​​ഴ്സ​​​ൺ എം​​​ന​​​ൻ​​​ഗാ​​​ഗ്വയെ നി​​​യ​​​മി​​​ച്ചു. മു​​​ഗാ​​​ബെ ഇ​​​ന്നു സിം​​​ബാ​​​ബ്‌​​​വേ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം നാ​​​ളെ ചേ​​​രു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

മു​​​ഗാ​​​ബെ​​​യെ​​​യും ഭാ​​​ര്യ​​​യെ​​​യും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സൈ​​​ന്യം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. 37വ​​​ർ​​​ഷം ദീ​​​ർ​​​ഘി​​​ച്ച മു​​​ഗാ​​​ബെ യു​​​ഗ​​​ത്തി​​​ന് അ​​​തോ​​​ടെ അ​​​ന്ത്യ​​​മാ​​​യി. എ​​​ന്നാ​​​ൽ സൈ​​​നി​​​ക​​​അ​​​ട്ടി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന ദു​​​ഷ്പേ​​​രു​​​ണ്ടാ​​​ക്കാ​​​ൻ സൈ​​​നി​​​ക നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​യി​​​ല്ല. മു​​​ഗാ​​​ബെ​​​യി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി രാ​​​ജി​​​വ​​​യ്പി​​​ക്കാ​​​നാ​​​ണ് അ​​​വ​​​ർ ശ്ര​​​മി​​​ച്ച​​​ത്.

93കാ​​​ര​​​നാ​​​യ മു​​​ഗാ​​​ബെ​​​യി​​​ൽ​​​നി​​​ന്ന് അ​​​ധി​​​കാ​​​രം കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ ഭാ​​​ര്യ ഗ്രേ​​​സ് ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു സൈ​​​ന്യം ഇ​​​ട​​​പെ​​​ട്ട​​​ത്. ഗ്രേ​​​സ് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മേ​​​ഴ്സ​​​നെ പു​​​റ​​​ത്താ​​​ക്കി​​യ​​താ​​ണ് സൈ​​ന്യ​​ത്തെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.


ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സാ​​​നു പി​​​എ​​​ഫ് കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റി ഗ്രേ​​​സ്മു​​​ഗാ​​​ബെ​​​യെ പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​മ​​​ൻ​​​സ് ലീ​​​ഗി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി. വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ജോ​​​നാ​​​ഥ​​​ൻ മോ​​​യോ, ധ​​​ന​​​മ​​​ന്ത്രി ഇ​​​ഗ്നേ​​​ഷ്യ​​​സ് ചോം​​​ബോ, മു​​​ഗാ​​​ബെ​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​വ​​​ൻ പാ​​​ട്രി​​​ക് ഷു​​​വാ​​​വോ, വി​​​ദേ​​​ശ​​​മ​​​ന്ത്രി വാ​​​ൾ​​​ട്ട​​​ർ സെം​​​ബി തു​​​ട​​​ങ്ങി ഗ്രേ​​​സു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള നി​​​ര​​​വ​​​ധി മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​യും കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റി പു​​​റ​​​ത്താ​​​ക്കി.
ഇ​​തി​​നി​​ടെ റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ ഇ​​ന്ന​​ലെ സൈ​​നി​​ക മേ​​ധാ​​വി​​യു​​മാ​​യി ര​​ണ്ടാം​​വ​​ട്ട​​വും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സ​​മ​​യം നീ​​ട്ടി​​ക്കി​​ട്ടാ​​നാ​​ണു മു​​ഗാ​​ബെ​​യു​​ടെ ശ്ര​​മ​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. സിം​​ബാ​​ബ്‌​​വേ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​തി​​നി​​ധി​​സം​​ഘ​​വും ഇ​​ട​​പെ​​ട്ടു. മു​​ഗാ​​ബെ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ശ​​നി​​യാ​​ഴ്ച ഹ​​രാ​​രെ​​യി​​ൽ ബ​​ഹു​​ജ​​ന​​റാ​​ലി ന​​ട​​ത്തി.