ലങ്കൻ തുറമുഖം ചൈനയ്ക്കു കൈമാറി
Saturday, December 9, 2017 1:16 PM IST
കൊ​​​ളം​​​ബോ: ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ഹം​​​ബ​​​ൻ​​​ടോ​​​ട്ട തു​​​റ​​​മു​​​ഖം ശ്രീ​​​ല​​​ങ്ക ഇ​​​ന്ന​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ചൈ​​​ന​​​യ്ക്ക് 99 വ​​​ർ​​​ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​നു കൈ​​​മാ​​​റി. ദേ​​​ശീ​​​യ​​​സ്വ​​​ത്ത് വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണി​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​വും തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന തു​​​റ​​​മു​​​ഖ​​​മാ​​​യി ഹം​​​ബ​​​ൻ​​​ടോ​​​ട്ടയെ മാ​​​റ്റു​​​മെ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ പ​​​റ​​​ഞ്ഞു.


ചൈ​​​ന​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് തു​​​റ​​​മു​​​ഖം നി​​​ർ​​​മി​​​ച്ച​​​ത്. 70 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യും ചൈ​​​ന​​​യ്ക്കാ​​​ണ്. പാ​​​ട്ട​​​ത്തി​​​നു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ഫ​​​ല​​​മാ​​​യ 3000 ല​​​ക്ഷം ഡോ​​​ള​​​ർ ല​​​ങ്ക​​​യ്ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​ക്ക് വ​​​ലി​​​യ ആ​​​ശ​​​ങ്ക ഉ​​​ള്ള ചൈ​​​നീ​​​സ് പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട​​​യെ ചൈ​​​നീ​​​സ് നാ​​​വി​​​ക ആ​​​സ്ഥാ​​​ന​​​മാ​​​ക്കി​​​ല്ലെ​​​ന്ന് വി​​​ക്ര​​​മ​​​സിം​​​ഗെ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.