ഇറാനിൽ മരണം 12 ആയി; സ്വരം കടുപ്പിച്ച് റുഹാനി
ഇറാനിൽ മരണം 12 ആയി;  സ്വരം കടുപ്പിച്ച് റുഹാനി
Tuesday, January 2, 2018 12:42 AM IST
ടെ​​ഹ്റാ​​ൻ: സ​​ർ​​ക്കാ​​ർവി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭം അ​​ഞ്ചാം​​ ദി​​വ​​സ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​തി​​നി​​ടെ ഇ​​റാ​​നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 12 ആ​​യി. വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് എ​​തി​​രേ വ്യാ​​ഴാ​​ഴ്ച ഇ​​റാ​​നി​​ലെ മ​​ഷ്ദാ​​ദി​​ൽ ആ​​രം​​ഭി​​ച്ച പ്ര​​തി​​ഷേ​​ധം ടെ​​ഹ്റാ​​ൻ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു ക​​ത്തി​​പ്പ​​ട​​രു​​ക​​യാ​​യി​​രു​​ന്നു.

2009നു​​ശേ​​ഷം ഇ​​റാ​​നി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ക്ഷോ​​ഭ​​മാ​​ണി​​ത്. ഇ​​തി​​നി​​ടെ സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ലി​​ക​​ളും പ്ര​​ക​​ട​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തോ​​ടെ ഇ​​റാ​​ൻ സം​​ഘ​​ർ​​ഷഭ​​രി​​ത​​മാ​​യി. ന്യാ​​യ​​മാ​​യ സ​​മ​​ര​​ത്തി​​നു ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട​​ന്നു നേ​​ര​​ത്തെ പ​​റ​​ഞ്ഞ ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റു​​ഹാ​​നി ഇ​​ന്ന​​ലെ സ്വ​​രം ക​​ടു​​പ്പി​​ച്ചു. ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള അ​​ക്ര​​മവും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം മു​​ന്ന​​റി​​യി​​പ്പു ന​​ല്കി.

ഞാ​​യ​​റാ​​ഴ്ച ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ പ​​ത്തു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഇ​​റാ​​ൻ സ്റ്റേ​​റ്റ് ടി​​വി അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ആ​​റു പേ​​ർ ഹം​​ദ​​ൻ പ്ര​​വി​​ശ്യ​​ക്കാ​​രും മൂ​​ന്നു​​ പേ​​ർ ഇ​​സ്ഫ​​ഹാ​​ൻ പ്ര​​വി​​ശ്യ​​ക്കാ​​രു​​മാ​​ണ്. ഇ​​സ്ഹ​​യി​​ലും ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​തി​​ന​​കം 400ൽ ​​അ​​ധി​​കം പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്.


ഇ​​തി​​നി​​ടെ, ഇ​​റാ​​നി​​ൽ മാ​​റ്റ​​ത്തി​​നു സ​​മ​​യ​​മാ​​യെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ​​റ​​ഞ്ഞു. നാ​​ളു​​ക​​ളാ​​യി ഇ​​റാ​​നി​​ലെ മ​​ഹ​​ത്താ​​യ ജ​​ന​​ത അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടു​​ന്നു- ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു.
ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള ഉ​​പ​​രോ​​ധം മ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ വ്യ​​വ​​സ്ഥ ചെ​​യ്ത് ഒ​​ബാ​​മ ഭ​​ര​​ണ​​കൂ​​ടം ഒ​​പ്പു​​വ​​ച്ച ആ​​ണ​​വ​​ക്ക​​രാ​​റി​​നോ​​ടു​​ള്ള എ​​തി​​ർ​​പ്പ് ട്രം​​പ് ആ​​വ​​ർ​​ത്തി​​ച്ചു. ജ​​ന​​കീ​​യ സ​​മ​​ര​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഇ​​റാ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ട്രം​​പ് അ​​പ​​ല​​പി​​ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​റാ​​നി​​ൽ മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​നം ന​​ട​​ക്കു​​ന്നു​​ണ്ടോ എ​​ന്ന് യു​​എ​​സ് സ​​ശ്ര​​ദ്ധം വീ​​ക്ഷി​​ക്കു​​ക​​യാ​​ണെന്നും ​​ട്രം​​പ് പ​​റ​​ഞ്ഞു.ഇ​​സ്ര​​യേ​​ലും സൗ​​ദി​​യും അ​​മേ​​രി​​ക്ക​​യും ചേ​​ർ​​ന്നാ​​ണ് ഇ​​റാ​​നി​​ൽ കു​​ഴ​​പ്പം കു​​ത്തി​​പ്പൊ​​ക്കു​​ന്ന​​തെ​​ന്ന് ഇ​​റാ​​ൻ അ​​ധി​​കൃ​​ത​​ർ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.