മകന്‍റെ വെളിവുകേട് നെതന്യാഹുവിനു വിനയായി
മകന്‍റെ വെളിവുകേട് നെതന്യാഹുവിനു വിനയായി
Wednesday, January 10, 2018 1:37 AM IST
ടെ​​​​ൽ​​​​അ​​​​വീ​​​​വ്: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെന്യാമിൻ നെ​​​​ത​​​​ന്യാ​​​​ഹു ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് മദ്യലഹ രിയിൽ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി മ​​​​ക​​​​ൻ യെ​​​​യിർ നെ​​​​ത​​​​ന്യാ​​​​ഹു പിതാവിനെ വെ​​​​ട്ടി​​​​ലാ​​​​ക്കി. 2015ൽ ​​​​ന​​​​ട​​​​ന്ന ഒ​​​​രു സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​ ടേ​​​​പ്പ് വാ​​​​ർ​​​​ത്താചാ​​​​ന​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കോ​​​​ബി മേ​​​​മ​​​​ൻ എ​​​​ന്ന എ​​​​ണ്ണ​​​​വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​ടെ ക​​​​ന്പ​​​​നി​​​​ക്കു ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു വ​​​​ഴി​​​​വി​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

കോ​​​​ബി​​​​യു​​​​ടെ മ​​​​ക​​​​ൻ ഒ​​​​രി​​​​യും യെ​​​​യിറും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​മാ​​​​ണു പു​​​​റ​​​​ത്താ​​​​യ​​​​ത്. നി​​​​ശാ​​​​ ക്ല​​​​ബ്ബിലെ നൃ​​​​ത്ത​​​​ക്കാ​​​​രി​​​​ക്കു കൊ​​​​ടു​​​​ക്കാ​​​​ൻ പ​​​​ണം ക​​​​ടം ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​രി​​​​യോ​​​​ട് യെ​​​​യിർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. “ബ്രോ, ​​​​എ​​​​ന്‍റ​​​​ച്ഛ​​​​ൻ നി​​​​ന്‍റ​​​​ച്ഛ​​​​ന് 2000 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ന​​​​ല്കി​​​​യി​​​​ല്ലേ. എ​​​​ന്‍റ​​​​ച്ഛ​​​​ൻ അ​​​​തി​​​​നാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വ​​​​ലി​​​​യ യു​​​​ദ്ധം ചെ​​​​യ്തി​​​ല്ലേ. നി​​​​ന​​​​ക്ക് എ​​​​നി​​​​ക്കൊ​​​​രു 400 ഷെ​​​​ക്ക​​​​ൽ ക​​​​ടം ത​​​​ന്നാ​​​​ലെ​​​​ന്താ‍”- യെ​​​​യിർ ചോ​​​​ദി​​​​ക്കു​​​​ന്നു.


വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് യെ​​​​യിർ മാ​​​​പ്പു പ​​​​റ​​​​ഞ്ഞ് പ്ര​​​​സ്താ​​​​വ​​​​ന ഇ​​​​റ​​​​ക്കി. മ​​ദ്യ​​പി​​ച്ചു​​ള്ള ത​​​​മാ​​​​ശ​​​​ മാ​​​​ത്ര​​​​മാ​​​​ണി​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ടേ​​​​പ്പ് ചാ​​​​ന​​​​ൽ കൈ​​​​വ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി​​​​ട്ടാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു.

താ​​​​നും കോ​​​​ബി മേ​​​​മ​​​​നും ത​​​​മ്മി​​​​ൽ ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.