പ്രളയം: കലിഫോർണിയയിൽ മരണം 17 ആയി
Friday, January 12, 2018 1:29 AM IST
മോ​​​ണ്ടി​​​സി​​​റ്റോ: ചൊ​​​വ്വാ​​​ഴ്ച​​​ത്തെ പേ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും​​​മൂ​​​ലം തെ​​​ക്ക​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 17 ആ​​​യി. മ​​​റ്റു 17 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​മു​​​ണ്ട്. സ​​​മൂ​​​ഹ​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന മോ​​​ണ്ടി​​​സി​​​റ്റോ ഉ​​​ൾ​​​പ്പെ​​​ടെ സാ​​​ന്‍റാ​​​ബാ​​​ർ​​​ബ​​​ര കൗ​​​ണ്ടി​​​യി​​​ലെ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും റോ​​​ഡു​​​ക​​​ളി​​​ൽ ചെ​​​ളി​​​യും പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ളും നി​​​റ​​​ഞ്ഞു. മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ മു​​​പ്പ​​​തി​​​നാ​​​യി​​​രം പേ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

മോ​​​ണ്ടി​​​സി​​​റ്റോ​​​യി​​​ലെ ആ​​​ഡം​​​ബ​​​ര വീ​​​ടി​​​നു മു​​​ന്നി​​​ലെ റോ​​​ഡി​​​ൽ മു​​​ട്ടു​​​നീ​​​ർ വെ​​​ള്ള​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ടോ​​​ക് ഷോ ​​​താ​​​രം ഓ​​​പ്ര വി​​​ൻ​​​ഫ്രി പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.


വീ​​​ടി​​​നു​​​മു​​​ന്നി​​​ൽ വീ​​​ണ മ​​​ര​​​ത്തി​​​നു സ​​​മീ​​​പം ചെ​​​ളി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചി​​​ത്രം മ​​​റ്റൊ​​​രു സെ​​​ലി​​​ബ്രി​​​റ്റി​​​യാ​​​യ ഡി ​​​ജെ​​​ന​​​റെ​​​സും പോ​​​സ്റ്റ് ചെ​​​യ്തു. മോ​​​ണ്ടി​​​സി​​​റ്റോ​​​യ്ക്കു സം​​​ഭ​​​വി​​​ച്ച ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​വ​​​ർ ദു​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഇ​​​തി​​​നി​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.