പിന്തുണ തേടി അബ്ബാസ് ബ്രസൽസിൽ
പിന്തുണ തേടി അബ്ബാസ് ബ്രസൽസിൽ
Tuesday, January 23, 2018 12:30 AM IST
ബ്രസൽസ്: കി​​ഴ​​ക്ക​​ൻ ജ​​റു​​സ​​ലം ത​​ല​​സ്ഥാ​​ന​​മാ​​യു​​ള്ള പ​​ല​​സ്തീ​​ൻ രാ​​ഷ്‌ട്രത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​ക​​ണ​​മെ​​ന്നു ബ്ര​​സ​​ൽ​​സി​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത് പ​​ല​​സ്തീ​​ൻ പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മൂ​​ദ് അ​​ബ്ബാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക് പെ​​ൻ​​സ് ജ​​റു​​സ​​ല​​മി​​ൽ എ​​ത്തി​​യ അ​​വ​​സ​​ര​​ത്തി​​ൽ​​ത​​ന്നെ​​യാ​​ണ് അ​​ബ്ബാ​​സ് ബ്ര​​സ​​ൽ​​സി​​നു പോ​​യ​​ത്. പ​​ശ്ചി​​മേ​​ഷ​​ൻ പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​രം ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ എ​​ന്നീ ര​​ണ്ടു രാ​​ഷ്‌ട്രങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണെ​​ന്ന നി​​ർ​​ദേ​​ശ​​ത്തി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നു യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ദേ​​ശ​​ന​​യ ചീ​​ഫ് ഫെ​​ഡ​​റി​​ക്കാ മൊ​​ഗ​​രീ​​നി അ​​ബ്ബാ​​സി​​നോ​​ടു പ​​റ​​ഞ്ഞു.​​ പ​​ല​​സ്തീ​​നു​​ള്ള സാ​​ന്പ​​ത്തി​​കസ​​ഹാ​​യം തു​​ട​​രു​​മെ​​ന്നു യു​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ഉ​​റ​​പ്പു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.