ഷരീഫിനെതിരേ കൂടുതൽ സാക്ഷികളെ ഹാജരാക്കാൻ കോടതി നിർദേശം
ഷരീഫിനെതിരേ കൂടുതൽ സാക്ഷികളെ ഹാജരാക്കാൻ കോടതി നിർദേശം
Tuesday, January 23, 2018 11:30 PM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: മു​​​​​ൻ പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​വാ​​​​​സ് ഷ​​​​​രീ​​​​​ഫി​​​​​നെ​​​​​തി​​​​​രാ​​​​​യ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സാ​​​​​ക്ഷി​​​​​ക​​​​​ളെ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന അ​​​​​ക്കൗ​​​​​ണ്ട​​​​​ബി​​​​​ലി​​​​​റ്റി ബ്യൂ​​​​​റോ​​​​​യ്ക്ക് കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി.

ഇ​​​​​ന്ന​​​​​ലെ 14-ാം ത​​​​​വ​​​​​ണ ഷ​​​​​രീ​​​​​ഫ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യി. മ​​​​​ക​​​​​ൾ മ​​​​​റി​​​​​യ​​​​​വും ഭ​​​​​ർ​​​​​ത്താ​​​​​വ് മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ഫ്ദ​​​​​റും കോ​​​​​ട​​​​​തി​​​​​യി​​​​​ലെ​​​​​ത്തി. ഷ​​​​​രീ​​​​​ഫി​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടു സാ​​​​​ക്ഷി​​​​​ക​​​​​ൾ​​​​​കൂടി ഇ​​​​​ന്ന​​​​​ലെ മൊ​​​​​ഴി ന​​​​​ല്കി.


പാ​​​​​ന​​​​​മ പേ​​​​​പ്പ​​​​​റു​​​​​ക​​​​​ളി​​​​ലൂ​​​​ടെ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്തു വി​​​​​വ​​​​​ര​​​​​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മൂ​ന്നു കേ​സു​ക​ളാ​ണ് ന​വാ​സി​നെ​തി​രേ​യു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​തി​ക​ളാ​ണ്.
സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​ത ക​ല്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.