പെൻസുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയത് ഉത്തരകൊറിയ
Thursday, February 22, 2018 1:24 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: വി​​​ന്‍റ​​​ർ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വും ത​​​മ്മി​​​ൽ ര​​​ഹ​​​സ്യ​​​ കൂ​​​ടി​​​ക്കാ​​​ഴ്ച നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

സ​​​ഹോ​​​ദ​​​രി കിം ​​​യോ യോം​​​ഗി​​​നെ ത​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം​​​ജോം​​​ഗ് ഉ​​​ൻ വി​​​ന്‍റ​​​ർ ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് അ​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ രാ​​​ഷ്ട്ര​​​ത്ത​​​ല​​​വ​​​വ​​​ൻ കിം ​​​യോം​​​ഗ് നാ​​​മും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.
ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പെ​​​ൻ​​​സി​​​ന്‍റെ സീ​​​റ്റി​​​ൽ നി​​​ന്ന് ഏ​​​താ​​​നും അ​​​ടി അ​​​ക​​​ലെ ഇ​​​രു​​​ന്ന ഇ​​​വ​​​രെ ക​​​ണ്ട​​​താ​​​യി​​​പ്പോ​​​ലും പെ​​​ൻ​​​സ് ഭാ​​​വി​​​ച്ചി​​​ല്ല.


എ​​​ന്നാ​​​ൽ പി​​​റ്റേ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളും പെ​​​ൻ​​​സു​​​മാ​​​യി ര​​​ഹ​​​സ്യ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഏ​​​ർ​​​പ്പാ​​​ടു ചെ​​​യ്തു. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​ത്തി​​​നു ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സം​​​ഘം പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പെ​​​ൻ​​​സി​​​ന്‍റെ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ ആ​​​ണ​​​വ, ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തി​​​യി​​​രു​​​ന്നു​​​വെ​​​ന്നു സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വ​​​ക്താ​​​വ് ഹെ​​​ത​​​ർ ന്യൂ​​​റ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.