ഡമാസ്കസിൽ അസാദ് അനുകൂലികളുടെ റാലി
Tuesday, April 17, 2018 12:00 AM IST
ഡ​​മാ​​സ്ക​​സ്: ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ​​നി​​ന്നു വി​​മ​​ത​​രെ പൂ​​ർ​​ണ​​മാ​​യി തു​​ര​​ത്തി​​യ അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സി​​റി​​യ​​ക്കാ​​ർ ഡ​​മാ​​സ്ക​​സി​​ൽ ഇ​​ന്ന​​ലെ പ്ര​​ക​​ട​​നം ന​​ട​​ത്തി. മൂ​​ന്നു​​ രാ​​ജ്യ​​ങ്ങ​​ൾ ചേ​​ർ​​ന്നു സി​​റി​​യ​​യി​​ൽ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണം അ​​വ​​രു​​ടെ ക​​ഴി​​വു​​കേ​​ടാ​​ണു കാ​​ണി​​ക്കു​​ന്ന​​ത്. ഭീ​​ക​​ര​​രെ പൂ​​ർ​​ണ​​മാ​​യി തു​​ര​​ത്താ​​ൻ സാ​​ധി​​ച്ച​​ത് സി​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​നാ​​ണെ​​ന്ന് പ്ര​​ക​​ട​​ന​​ത്തി​​നെ​​ത്തി​​യ ഒ​​രു ചെ​​റു​​പ്പ​​ക്കാ​​രി പ​​റ​​ഞ്ഞു.

ഇ​​തി​​നി​​ടെ, സി​​റി​​യ​​യി​​ൽ യു​​എ​​സ് സൈ​​നി​​ക​​സാ​​ന്നി​​ധ്യം തു​​ട​​രാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ പ്രേ​​രി​​പ്പി​​ച്ച​​തു താ​​നാ​​ണെ​​ന്ന ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് മ​​ക്രോ​​ണി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം വൈ​​റ്റ്ഹൗ​​സ് നി​​രാ​​ക​​രി​​ച്ചു. എ​​ത്ര​​യും പെ​​ട്ടെ​​ന്നു സി​​റി​​യ​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റ​​ണ​​മെ​​ന്ന യു​​എ​​സ് ന​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നു വൈ​​റ്റ്ഹൗ​​സ് വ​​ക്താ​​വ് പ​​റ​​ഞ്ഞു.


ഇ​​​തി​​​നി​​​ടെ യു​​​എ​​​സി​​​ന്‍റെ പ്രേ​​​ര​​​ണ​​​യാ​​​ലാ​​​ണു ശ​​​നി​​​യാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബ്രി​​​ട്ട​​​ൻ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​നി​​​ഷേ​​​ധി​​​ച്ചു. ബ്രി​​​ട്ട​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ആ​​​ക്ര​​​മ​​​ണം.

ഇ​​​തേ​​​സ​​​മ​​​യം സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ സി​​​റി​​​യ​​​യി​​​ലേ​​​ക്കു തൊ​​​ടു​​​ത്തു​​​വി​​​ട്ട 105 മി​​​സൈ​​​ലു​​​ക​​​ളി​​​ൽ 71 എ​​​ണ്ണം വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി​​​യെ​​​ന്ന റ​​​ഷ്യ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം പെ​​​ന്‍റ​​​ഗ​​​ൺ ത​​​ള്ളി.