റഷ്യക്ക് ഇനിയും പ്രതീക്ഷ
Tuesday, April 17, 2018 12:00 AM IST
മോ​​സ്കോ: സി​​റി​​യ​​യി​​ൽ യു​​എ​​സും സ​​ഖ്യ​​ക​​ക്ഷി​​ക​​ളും മി​​സൈ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും യു​​എ​​സു​​മാ​​യി ഇ​​നി​​യും ച​​ർ​​ച്ച സാ​​ധ്യ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി റ​​ഷ്യ. പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യി ഉ​​ച്ച​​കോ​​ടി​​ക്ക് ത​​ത്കാ​​ലം നീ​​ക്ക​​മി​​ല്ലെ​​ന്നു ക്രെം​​ലി​​ൻ വ​​ക്താ​​വ് പെ​​സ്കോ​​വ് പ​​റ​​ഞ്ഞു.


അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​കൂ​​ടം അ​​വ​​രു​​ടെ ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചു ക​​ഴി​​യു​​ന്പോ​​ൾ ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​നു​​ള്ള മാ​​ർ​​ഗം തെ​​ളി​​യു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നും പെ​​സ്കോ​​വ് പ​​റ​​ഞ്ഞു.