യഥാർഥ സിംഹങ്ങൾ ജഡ്ജിമാർ; നവാസിനെ കളിയാക്കി പാക് ചീഫ് ജസ്റ്റീസ്
Tuesday, April 17, 2018 12:00 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജ​​​ഡ്ജി​​​മാ​​​രാ​​​ണ് യ​​​ഥാ​​​ർ​​​ഥ സിം​​​ഹ​​​ങ്ങ​​​ളെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഖീ​​​ബ് നി​​​സാ​​​ർ. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കോ​​​ട​​​തി ആ​​ജീ​​വ​​നാ​​ന്തം അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ച്ച മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നെ പ​​രോ​​ക്ഷ​​​മാ​​​യി ക​​​ളി​​​യാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

പ​​​ഞ്ചാ​​​ബി​​​ലെ സിം​​​ഹം എ​​​ന്നാ​​​ണ് ന​​​വാ​​​സി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ വി​​​ളി​​​ക്കു​​​ന്ന​​​ത്. ന​​​വാ​​​സി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ പി​​​എം​​​എ​​​ൽ-​​​എ​​​ന്നി​​​ന്‍റെ ചി​​​ഹ്ന​​​വും സിം​​​ഹം ആ​​​ണ്.

ഇ​​​ന്ന​​​ലെ ഒ​​​രു കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. ന​​​വാ​​​സി​​​നെ​​​തി​​​രാ​​​യ വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ട​​​തി​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​നി​​​ക്ക് ഒ​​​രു സിം​​​ഹ​​​ത്തെ​​​യും അ​​​റി​​​യി​​​ല്ല. സ​​​ഹ ജ​​​ഡ്ജി​​​മാ​​​രെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​വ​​​രാ​​​ണ് യ​​​ഥാ​​​ർ​​​ഥ സിം​​​ഹ​​​ങ്ങ​​​ളെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞു.


സ​​​ർ​​​ക്കാ​​​ർ ര​​​ഹ​​​സ്യ​​​മാ​​​യി ഫ​​​ണ്ട് ചെ​​​ല​​​വ​​​ഴി​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മീ​​​ഡി​​യ ക​​​മ്മീ​​​ഷ​​​ൻ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ.