അമേരിക്കൻ സെനറ്റിൽ ഇനി കുഞ്ഞുങ്ങളെ കൊണ്ടുവരാം
Thursday, April 19, 2018 11:31 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​എ​​സ് സെ​​ന​​റ്റി​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ക്കു​​ന്ന നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ്ര​​​സ​​​വി​​​ച്ച സെ​​​ന​​​റ്റ​​​ർ റ്റാ​​​മി ഡ​​​ക്‌​​​വ​​​ർ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​യ​​​മം മാ​​​റ്റി​​​യെ​​​ഴു​​​തി​​​യ​​​ത്.

സെ​​​ന​​​റ്റ​​​റാ​​​യി​​​രി​​​ക്കേ പ്ര​​​സ​​​വി​​​ക്കു​​​ന്ന ആ​​​ദ്യ​​​യാ​​​ളാ​​​ണ് റ്റാ​​​മി. അ​​മ്മ​​യെ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വും സെ​​ന​​റ്റ​​റു​​ടെ ജോ​​ലി​​യും നി​​ർ​​വ​​ഹി​​ക്ക​​ണ​​മെ​​ന്നും അ​​തി​​നാ​​യി നി​​യ​​മ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്ത​​ണ​​മെ​​ന്നു​​മു​​ള്ള റ്റാ​​മി​​യു​​ടെ അ​​പേ​​ക്ഷ സെ​​ന​​റ്റ് അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.