ചാൾസ് രാജകുമാരൻ കോമൺവെൽത്ത് അധ്യക്ഷനാവും
ചാൾസ് രാജകുമാരൻ  കോമൺവെൽത്ത് അധ്യക്ഷനാവും
Saturday, April 21, 2018 1:26 AM IST
ലണ്ട​​ൻ: എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി ചാ​​ൾ​​സ് രാ​​ജ​​കു​​മാ​​ര​​ൻ ത​​ന്നെ കോ​​മ​​ൺ​​വെ​​ൽ​​ത്ത് സം​​ഘ​​ട​​ന​​യു​​ടെ ത​​ല​​വ​​നാ​​കും. വി​​ൻ​​ഡ്സ​​ർ കൊ​​ട്ടാ​​ര​​ത്തി​​ൽ ചേ​​ർ​​ന്ന കോ​​മ​​ൺ​​വെ​​ൽ​​ത്ത് രാ​​ജ്യ​​നേ​​താ​​ക്ക​​ളു​​ടെ യോ​​ഗം ഇ​​ക്കാ​​ര്യ​​ത്തി​​ൽ യോ​​ജി​​പ്പി​​ലെ​​ത്തി.

ചാ​​ൾ​​സ് പി​​ൻ​​ഗാ​​മി​​യാ​​വ​​ണ​​മെ​​ന്നു രാ​​ജ്ഞി ത​​ന്നെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. ബ്രി​​ട്ടീ​​ഷ് മേ​​ൽ​​ക്കോ​​യ്മ​​യുടെ കീ​​ഴി​​ലു​​ണ്ടാ​​യി​​രു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ കോ​​മ​​ൺ​​വെ​​ൽ​​ത്തി​​ൽ നി​​ല​​വി​​ൽ 53 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.