യുഎസ് നയതന്ത്രജ്ഞനു പാക്കിസ്ഥാൻ വിടാൻ വിലക്ക്
Monday, May 14, 2018 1:09 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: യു​​എ​​സ് എം​​ബ​​സി​​യി​​ലെ പ്ര​​തി​​രോ​​ധ അ​​റ്റാ​​ഷെ കേ​​ണ​​ൽ ജോ​​സ​​ഫ് ഹ​​ൾ പാ​​ക്കി​​സ്ഥാ​​ൻ വി​​ടു​​ന്ന​​ത് സ​​ർ​​ക്കാ​​ർ വി​​ല​​ക്കി. അ​​ദ്ദേ​​ഹ​​ത്തെ കൊ​​ണ്ടു​​പോ​​കാ​​ൻ അ​​മേ​​രി​​ക്ക അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ബാ​​ഗ്രാ​​മി​​ൽ നി​​ന്നു പ്ര​​ത്യേ​​ക സൈ​​നി​​ക​​വി​​മാ​​നം അ​​യ​​ച്ചി​​രു​​ന്നു. കേ​​ണ​​ൽ ഹ​​ള്ളും ഏ​​താ​​നും സ്റ്റാ​​ഫം​​ഗ​​ങ്ങ​​ളും വി​​മാ​​ന​​ത്തി​​ൽ ക​​യ​​റാ​​ൻ എ​​ത്തി​​യ​​പ്പോ​​ൾ പാ​​ക് അ​​ധി​​കൃ​​ത​​ർ പാ​​സ്പോ​​ർ​​ട്ട് പി​​ടി​​ച്ചു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് ഹ​​ൾ എം​​ബ​​സി​​യി​​ലേ​​ക്കു മ​​ട​​ങ്ങി. ഹ​​ള്ളി​​നെ​​ക്കൂ​​ടാ​​തെ വി​​മാ​​നം ബാ​​ഗ്രാ​​മി​​ലേ​​ക്കു തി​​രി​​ച്ചു​​പോ​​യി.

ക​​ഴി​​ഞ്ഞ​​മാ​​സം ഒ​​രു ബൈ​​ക്കു​​യാ​​ത്രി​​ക​​നെ വാ​​ഹ​​നം ഇ​​ടി​​ച്ചു​​വീ​​ഴ്ത്തി​​യ​​താ​​യി ഹ​​ള്ളി​​ന്‍റെ പേ​​രി​​ൽ കേ​​സു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ന​​യ​​ത​​ന്ത്ര പ​​രി​​ര​​ക്ഷ എ​​ടു​​ത്ത​​ക​​ള​​യ​​ണ​​മെ​​ന്നു പാ​​ക് വി​​ദേ​​ശ​​കാ​​ര്യ വ​​കു​​പ്പ് യു​​എ​​സ് സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​നു ക​​ത്ത​​യ​​ച്ചു. ഹ​​ള്ളി​​ന് യാ​​ത്രാ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ന​​ട​​പ​​ടി ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​ക്കും. പാ​​ക്കി​​സ്ഥാ​​നി​​ലെ യു​​എ​​സ് ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ൾ ത​​ങ്ങ​​ളെ പോ​​സ്റ്റു ചെ​​യ്തി​​രി​​ക്കു​​ന്ന ന​​ഗ​​ര​​ങ്ങ​​ളി​​ൽ നി​​ന്നു പു​​റ​​ത്തു​​പോ​​ക​​രു​​തെ​​ന്ന് നേ​​ര​​ത്തെ പാ​​ക്കി​​സ്ഥാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. പാ​​ക് ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് എ​​തി​​രേ അ​​മേ​​രി​​ക്ക നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു പ​​ക​​ര​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.