പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിക്ക് അല്മായ റെക്‌ടർ
Thursday, June 7, 2018 12:51 AM IST
റോം: ​​​പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ലാ​​​റ്റ​​​റ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ റെ​​​ക്‌​​​ട​​​ർ സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഒ​​​രു അ​​​ല്മാ​​​യ​​​ൻ. വി​​​ഞ്ചെ​​​ൻ​​​സോ ബു​​​വോ​​​നോ​​​മോ​​​യാ​​​ണ് ഈ ​​​പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. സി​​​വി​​​ൽ നി​​​യ​​​മ​​​ത്തി​​​ലും കാ​​​ന​​​ൻ നി​​​യ​​​മ​​​ത്തി​​​ലും ബി​​​രു​​​ദ​​​ങ്ങ​​​ളു​​​ള്ള ഇ​​​ദ്ദേ​​​ഹം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ത്തി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റാ​​​ണ്. വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ, യു​​​എ​​​ൻ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ വ​​​ത്തി​​​ക്കാ​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണു ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ടെ പി​​​താ​​​വാ​​​യ ഈ ​​​അ​​​ൻ​​​പ​​​ത്തേ​​​ഴു​​​കാ​​​ര​​​ൻ.


ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​ന്‍‌​​​റി​​​കോ ഡ​​​ൽ കൊ​​​വോ​​​ളോ വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് ബു​​​വോ​​​നോ​​​മോ​​​യു​​​ടെ നി​​​യ​​​മ​​​നം. 1773-ൽ ​​​ആ​​​രം​​​ഭി​​​ച്ച ലാ​​​റ്റ​​​റ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​ദ​​​വി ല​​​ഭി​​​ച്ച​​​ത് 1959-ൽ ​​​ജോ​​​ൺ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ന്‍റെ കാ​​​ല​​​ത്താ​​​ണ്. ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ജോ​​​ൺ പോ​​​ൾ സെ​​​ക്ക​​​ൻ​​​ഡ് തി​​​യ​​​ളോ​​​ജി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മാ​​​ര്യേ​​​ജ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി സ​​​യ​​​ൻ​​​സ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.