പ്ര​തി​രോ​ധ​ത്തി​ന് ഇ​നി അ​പ്പാ​ഷേ ചോ​പ്പ​റു​ക​ളും
Thursday, June 14, 2018 12:52 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സേ​ന​ക​ൾ​ക്ക് ഇ​നി അ​പ്പാ​ഷേ കു​ന്ത​മു​ന. അ​മേ​രി​ക്ക​ൻ നി​ർ​മി​ത അ​പ്പാ​ഷെ ആ​ക്ര​മണ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ത്യ​ക്കു വി​ല്ക്കാ​ൻ അ​നു​മ​തി​യാ​യി. 6200-ൽ​പ​രം കോ​ടി രൂ​പ​യ്ക്കാ​ണ് എ​എ​ച്ച് 64 ഇ ​ഇ​ന​ത്തി​ലെ ആ​റു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ന​ല്കു​ക. ഒ​പ്പം രാ​ത്രികാ​ഴ്ച​യ്ക്കു​ള്ള സെ​ൻ​സ​റു​ക​ൾ, ജി​പി​എ​സ് ഗൈ​ഡ​ൻ​സ്, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​യോ​ഗി​ക്കു​ന്ന ഹെ​ൽ​ഫ​യ​ർ മി​സൈ​ലു​ക​ൾ, വ്യോ​മല​ക്ഷ്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള സ്റ്റിം​ഗ​ർ എ​യ​ർ ടു ​എ​യ​ർ മി​സൈ​ലു​ക​ൾ എ​ന്നി​വ​യും കി​ട്ടും.


യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തികൂ​ടി ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തൊ​രു ഔ​പ​ചാ​രി​ക​ത മാ​ത്ര​മാ​ണ്. ബോ​യിം​ഗ്, ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, ജ​ന​റ​ൽ ഇ​ല​ക്‌​ട്രി​ക് , റേ​ഥി​യോ​ൺ തു​ട​ങ്ങി​യ വ​ന്പ​ൻ ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണു ക​രാ​ർ.

അ​പ്പാ​ഷേ​യു​ടെ ഫ്യൂ​സ​ലേ​ജ് ഇ​ന്ത്യ​യി​ൽ ബോ​യിം​ഗും ടാ​റ്റാ ഗ്രൂ​പ്പും സം​യു​ക്ത സം​രം​ഭ​മാ​യി നി​ർ​മി​ച്ചുതു​ട​ങ്ങി​യി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ നി​ർ​മാ​ണം മു​ഴു​വ​നാ​യും ഇ​ന്ത്യ​യി​ലേ​ക്കു മാ​റ്റു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.