കസേര ഒഴിയാൻ യിൽദിറിമിനു സന്തോഷം
കസേര ഒഴിയാൻ യിൽദിറിമിനു സന്തോഷം
Wednesday, June 20, 2018 1:03 AM IST
അ​​ങ്കാ​​റ: തു​​ർ​​ക്കി പ്ര​​ധാ​​ന​​മ​​ന്ത്രി​​യും എ​​ർ​​ദോ​​ഗ​​ന്‍റെ വി​​ശ്വ​​സ്ത​​നു​​മാ​​യ ബി​​നാ​​ലി യി​​ൽ​​ദി​​റിം അ​​ധി​​കാ​​ര​​മൊ​​ഴി​​യാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കു​​ന്ന പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ, പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദം ഇ​​ല്ലാ​​താ​​വും. തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ ഭ​​ര​​ണ​​സ​​ന്പ്ര​​ദാ​​യ​​ത്തി​​ലേ​​ക്കു മാ​​റു​​ക​​യാ​​ണ്. എ​​ർ​​ദോ​​ഗ​​ന്‍റെ ഭ​​ര​​ണ​​മാ​​യി​​രി​​ക്കും പി​​ന്നീ​​ടെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.


“പ​​ദ​​വി​​ക​​ൾ​​ക്കെ​​ല്ലാം കു​​റ​​ച്ചു​​കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മേ അ​​ർ​​ഥ​​മു​​ള്ളൂ. അ​​തു​​ക​​ഴി​​ഞ്ഞാ​​ൽ നി​​ങ്ങ​​ൾ സാ​​ധാ​​ര​​ണ പൗ​​ര​​ൻ​​ മാ​​ത്രം. ജീ​​വി​​തം മു​​ന്നോ​​ട്ടു​​പോ​​കും. വി​​ധി​​ച്ച​​തു​​ മാ​​ത്ര​​മേ കി​​ട്ടൂ”- യി​​ൽ​​ദി​​റിം റോ​​യി​​ട്ടേ​​ഴ്സി​​നോ​​ടു പ​​റ​​ഞ്ഞു. എ​​കെ പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​പ​​ക​​രി​​ൽ ഒ​​രാ​​ളാ​​യ യി​​ൽ​​ദി​​റി​​മി​​നെ 2016ലാ​​ണ് എ​​ർ​​ദോ​​ഗ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി നി​​യ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.