ലൊംബോക്കിൽ വീണ്ടും ഭൂകന്പം
ലൊംബോക്കിൽ വീണ്ടും ഭൂകന്പം
Monday, August 20, 2018 12:35 AM IST
മ​​ടാ​​രം: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ ലൊം​​ബോ​​ക്ക് ദ്വീ​​പി​​ൽ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂ​​ക​​ന്പം റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.3 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ടം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടി​​ല്ല. മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​താ​​നും പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നു ലൊം​​ബോ​​ക്കി​​ലു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ൽ 430 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ല​​ത്തെ ഭൂ​​ക​​ന്പ​​ത്തി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്രം ഭൂ​​നി​​ര​​പ്പി​​ൽ​​നി​​ന്ന് ഏ​​ഴു​​കി​​ലോ​​മീ​​റ്റ​​ർ താ​​ഴ്ച​​യി​​ലാ​​യി​​രു​​ന്നു. ലൊം​​ബോ​​ക്കി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ മ​​ടാ​​ര​​ത്തും സ​​മീ​​പ​​ത്തെ ബാ​​ലി ദ്വീ​​പി​​ലും പ്ര​​ക​​ന്പ​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു.


ഇ​​തി​​നി​​ടെ പ​​സ​​ഫി​​ക്കി​​ൽ ഫി​​ജി​​ക്കും ടോം​​ഗാ​​യ്ക്കും സ​​മീ​​പം റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 8.2 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മ​​റ്റൊ​​രു ഭൂ​​ക​​ന്പ​​വും ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യി. സ​​മു​​ദ്രോ​​പ​​രി​​ത​​ല​​ത്തി​​ൽ നി​​ന്ന് 560 കി​​ലോ​​മീ​​റ്റ​​ർ ആ​​ഴ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മെ​​ന്നു യു​​എ​​സ് ജി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ പ​​റ​​ഞ്ഞു. അ​​തി​​നാ​​ൽ സു​​നാ​​മി ഭീ​​ഷ​​ണി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.