ഹൂസ്റ്റണിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
ഹൂസ്റ്റണിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
Tuesday, August 21, 2018 10:40 PM IST
ഹൂ​​​സ്റ്റ​​​ണ്‍: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹൂ​​​സ്റ്റ​​​ണി​​​ൽ മ​​​ല​​​യാ​​​ളി യു​​​വാ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ചാ​​​ൾ​​​സ് കോ​​​തേ​​​രി​​​ത്ത​​​റ (37) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മോ​​​ഷ​​​ണ ശ്ര​​​മ​​​ത്തി​​​നി​​​ടെ അ​​​ക്ര​​​മി​​​യു​​​ടെ വെ​​​ടി​ ചാ​​​ൾ​​​സി​​​ന് ഏ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ ഹൂ​​​സ്റ്റ​​​ണി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് മൂ​​​ർ പ​​​ള്ളി​​​യു​​​ടെ പാ​​​ർ​​​ക്കിം​​​ഗ് സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

ബോ​​​സ്റ്റ​​​ണി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന റാ​​​ഫി കോ​​​തേ​​​രി​​​ത്ത​​​റ-​​​ആ​​​ലീ​​​സ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ ചാ​​​ൾ​​​സ്. ഭാ​​​ര്യ സീ​​​ന. ചാ​​​ൾ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ എ​​​മി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ണ്ട്. മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഗ്രേ​​​റ്റ​​​ർ ഹൂ​​​സ്റ്റ​​​ണ്‍ (മാ​​​ഗ്) പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷ്വാ ജോ​​​ർ​​​ജും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്.


ചാ​​​ൾ​​​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റ് മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ ടെ​​​ക്സ​​​സ് സ്റ്റാ​​​ഫോ​​​ർ​​​ഡ് സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​ന് സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​ശേ​​​ഷം ഹൂ​​​സ്റ്റ​​​ണി​​​ലെ വെ​​​സ്റ്റ് ഹൈ​​​മ​​​ർ റോ​​​ഡി​​​ലെ ഫോ​​​റ​​​സ്റ്റ് പാ​​​ർ​​​ക്ക് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.