കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ  മൃതദേഹം കണ്ടെത്തി
Wednesday, April 10, 2024 12:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വീ​​​ണ്ടും ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഒ​​​ഹാ​​​യോ സം​​​സ്ഥാ​​​ന​​​ത്തെ ക്ലീ​​​വ്‌​​​ല​​​ൻ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞ​​​ മാ​​​സം കാ​​​ണാ​​​താ​​​യ ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ൾ അ​​​റ​​​ഫാ​​​ത്തി​​​ന്‍റെ (25) മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

അ​​​റ​​​ഫാ​​​ത്തി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. ക്ലീ​​​വ്‌​​​ല​​​ൻ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​ണ് അ​​​റ​​​ഫാ​​​ത്ത്. എ​​​ന്നാ​​​ൽ, ജ​​​നു​​​വ​​​രി മു​​​ത​​​ൽ അ​​​ദ്ദേ​​​ഹം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി ആ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് കാ​​​ന്പ​​​സി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


മാ​ർ​ച്ച് അ​ഞ്ചി​ന് അ​റ​ഫാ​ത്ത് റി​സ​ർ​വ് സ്ക്വ​യ​റി​ലെ ത​ന്‍റെ വ​സ​തി​യി​ൽ​നി​ന്നു പോ​യ​താ​ണ്.

മ​ക​നു​മാ​യി അ​വ​സാ​നം സം​സാ​രി​ച്ച​ത് മാ​ർ​ച്ച് ഏ​ഴി​നാ​ണെ​ന്നു ഹൈ​ദ​രാ​ബാ​ദി​ലു​ള്ള പി​താ​വ് മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ആ​യി. മാ​ർ​ച്ച് 19ന് ​അ​ജ്ഞാ​ത​വ്യ​ക്തി കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​ഫാ​ത്ത് ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​ണെ​ന്നും 1,200 ഡോ​ള​ർ മോ​ച​ന​ദ്ര​വ്യം ന​ല്കി​യി​ല്ലെ​ങ്കി​ൽ അ​റ​ഫാ​ത്തി​ന്‍റെ വൃ​ക്ക വി​ല്ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി. തു​ട​ർ​ന്ന് യാ​തൊ​രു വി​വ​ര​വും കു​ടും​ബ​ത്തി​നു ല​ഭി​ച്ചി​ട്ടി​ല്ല.

യു​എ​സി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രോ ഇ​ന്ത്യ​ൻ വം​ശ​ജ​രോ ആ​യ പ​തി​നൊ​ന്നാ​മ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണി​ത്. ഉ​മാ സ​ത്യ​സാ​യി ഗ​ഡ്ഡെ എ​ന്ന വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ​യാ​ഴ്ച ക്ലീ​വ്‌​ല​ൻ​ഡി​ൽ​ത്ത​ന്നെ മ​രി​ച്ചി​രു​ന്നു. ഇ​തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.