കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നടത്തിയ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് ട്രുവോംഗ് അറസ്റ്റിലാകുന്നത്. വിയറ്റ്നാമിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച കേസുകൂടിയാണിത്. പത്തു സംസ്ഥാനങ്ങളിൽനിന്നായി 200 അഭിഭാഷകർ പ്രോസിക്യൂഷന്റെ ഭാഗമായിരുന്നു. 2,700 പേരിൽനിന്നു മൊഴിയെടുത്തു. 104 പെട്ടികളിലായുള്ള തെളിവുകൾക്കു മാത്രം ആറു ടൺ ഭാരമുണ്ടായിരുന്നു.
ട്രുവോംഗ് 2700 കോടി ഡോളർ തിരിച്ചടയ്ക്കണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് നടക്കുമോയെന്നതിൽ പ്രോസിക്യൂഷനു സംശയമുണ്ട്. പണം തിരിച്ചുതരാൻ പ്രേരിപ്പിക്കാനായിരിക്കാം വധശിക്ഷ വിധിച്ചതെന്നും പറയുന്നു.