ടിവിഎസ് ടയേഴ്സിന് പുതിയ ലോഗോ
Sunday, January 25, 2015 11:15 PM IST
കൊച്ചി: ടൂ വീലര്‍, ത്രീ വീലര്‍, ഓഫ് റോഡ് ടയര്‍ നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ ടിവിഎസ് ശീചക്ര ലിമിറ്റഡ് പുതിയ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റിയും അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ ലക്ഷ്യത്തിന് കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് പുതിയ ലോഗോയെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഊര്‍ജസ്വലതയും ചുറുചുറുക്കും ഒത്തിണക്കിയായിരുന്നു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി താറാക്കിയതെന്നും യാത്രയിലെ ഏതു പ്രതിസന്ധിഘട്ടത്തെയും തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിടുമെന്ന് മനസിലാക്കിക്കൊടുക്കാനാണ് അങ്ങനെ ചെയ്തതെന്നും ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ഡയറക്ടര്‍ പി. വിജയരാഘവന്‍ പറഞ്ഞു. കൂടുതല്‍ ബോള്‍ഡും സ്ളീക്കുമായ പുതിയ ലോഗോ കരുത്തും വേഗതയും ഊര്‍ജവും ഒത്തു ചേര്‍ന്നതാണ്.


ഉപഭോക്താക്കള്‍, ജീവനക്കാര്‍, ഡീലര്‍മാര്‍, രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ എന്നിവരിലേക്ക് പുതിയ ലോഗോ എത്തിക്കുന്നതിനായി വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ടിവിഎസ് ടയേഴ്സ് പദ്ധതിയിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.