7 അപ് റിവൈവ് വിപണിയില്‍
Wednesday, April 1, 2015 11:36 PM IST
കൊച്ചി: പെപ്സികോയുടെ പ്രമുഖ ലെമണ്‍-ലൈം ബ്രാന്‍ഡായ 7 അപ് റിവൈവ് കേരള വിപണിയിലെത്തി. വൈറ്റമിനുകളും ഇലക്ട്രോലൈറ്റസും കൊണ്ട് സമ്പുഷ്ടമായ 7 അപ് റിവൈവ് തിളച്ചുമറിയുന്ന മീനച്ചൂടില്‍ തികച്ചും ആശ്വാസദായകമായ പാനീയമാണെന്നു കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. 500 മില്ലിലിറ്റര്‍ കുപ്പിയുടെ വില 35 രൂപ. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ആദ്യഘട്ടത്തില്‍ 7 അപ് റിവൈവ് ലഭ്യമാക്കുകയെന്ന് പെപ്സികോ ഇന്ത്യ മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ വിദുര്‍വ്യാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.