വൊഡാഫോണ്‍ എംപെസ ആപ് അവതരിപ്പിച്ചു
Wednesday, May 6, 2015 12:07 AM IST
കൊച്ചി: എവിടെനിന്നും എപ്പോഴും മൊബൈല്‍ ഫോണിലൂടെ റീ-ചാര്‍ജിംഗ് സാധ്യമാക്കാനും ബില്ലുകള്‍ അടയ്ക്കാനും സഹായിക്കുന്ന പുതിയ എംപെസ ആപ് വൊഡാഫോണ്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബിബി, വിന്‍ഡോസ് തുടങ്ങിയ പ്ളാറ്റ്ഫോമുകളില്‍ വൊഡാഫോണ്‍ വരിക്കാര്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്ന ആപ്ളിക്കേഷനാണിത്. നെറ്റ് ബാങ്കിംഗ് അഥവാ ഡെബിറ്റ് കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് സൌജന്യമായി എംപെസ വാലറ്റ് ലോഡ് ചെയ്യാവുന്നതാണ്. പുതിയ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകളുടെ അഞ്ചു ശതമാനം കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്െടന്നും വൊഡാഫോണ്‍ ഇന്ത്യയുടെ എംപെസ വിഭാഗം മേധാവി സുരേഷ് സേത്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.